മോദി സര്‍ക്കാര്‍ 2.0; അമിത് ഷാ ആഭ്യന്തരം; പ്രതിരോധിക്കാന്‍ രാജ്‌നാഥ് സിംഗ്, ധനകാര്യം നിര്‍മല സീതരാമന്, പെട്രോളിയം വകുപ്പ് ധര്‍മേന്ദ്ര പ്രധാനും ന്യൂനപക്ഷ ക്ഷേമം മുക്താര്‍ അബ്ബാസ് നഖ് വിക്കും; കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി സഹമന്ത്രി; മന്ത്രിസഭയുടെ പരിപൂര്‍ണ പട്ടിക അറിയാം
May 31, 2019, 16:15 IST
ന്യൂഡല്‍ഹി: (www.kvartha.com 31.05.2019) രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റു. വ്യാഴാഴ്ച രാത്രിയോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സര്‍ക്കാര്‍ അധികാരമേറ്റത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാരും അടക്കം 58 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഇത്തവണ കേരളത്തില്‍ നിന്നും വി മുരളീധരന്‍ മന്ത്രിസഭയിലെത്തിയിട്ടുണ്ട്. സഹമന്ത്രിയായാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്.
ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജ് ഇത്തവണയില്ല. ആദ്യ സര്‍ക്കാരിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പുതുതായി മന്ത്രിസഭയിലെത്തി. അറ്റോമിക് എനര്‍ജി, സ്‌പേസ് തുടങ്ങിയ വകുപ്പുകള്‍ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.
രണ്ടാം മോദി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാര്‍:
1. രാജ്‌നാഥ് സിംഗ് - പ്രതിരോധം
2. അമിത് ഷാ - ആഭ്യന്തരം
3. നിധിന്‍ ഗഡ്കരി - ഉപരിതല ഗതാഗതം
4. ഡി വി സദാനന്ദ ഗൗഡ - കെമിക്കല്‍സ് ആന്‍ഡ് ഫേര്‍ട്ടിലൈസര്‍
5. നിര്‍മ്മല സീതാരാമന്‍ - ധനകാര്യം
6. രാം വിലാസ് പാസ്വാന്‍ - ഉപഭോക്തൃകാര്യം, ഭക്ഷണ, പൊതുവിതരണം
7. നരേന്ദ്ര സിംഗ് തോമാര്‍ - കൃഷി കര്‍ഷക ക്ഷേമം, ഗ്രാമ വികസനം, പഞ്ചയാത്തീരാജ്
8. രവിശങ്കര്‍ പ്രസാദ് - നിയമ നീതിന്യായ വകുപ്പ്, വാര്‍ത്താവിനിമയം, വിവരസാങ്കേതികം
9. ഹര്‍സീമ്രത് കൗര്‍ - ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി
10. തവാര്‍ ചന്ദ് ഗെഹ് ലോട്ട് - സാമൂഹികനീതി- ശാക്തീകരണ വകുപ്പ്
11. ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ - വിദേശകാര്യം
12. രമേശ് പൊക്രിയാല്‍ - മാനവവിഭവ ശേഷി
13. അര്‍ജുന്‍ മുണ്ട - ആദിവാസി കാര്യവകുപ്പ്
14. സ്മൃതി സുബിന്‍ ഇറാനി - വനിതാ ശിശുക്ഷേമ വകുപ്പ്, ടെക്‌സ്റ്റൈല്‍സ്
15. ഡോ. ഹര്‍ഷ വര്‍ധന്‍ - ആരോഗ്യ കുടുംബക്ഷേമ, ശാസ്ത്ര സാങ്കേതികം, ഭൂമി ശാസ്ത്രം വകുപ്പ്
16. പ്രകാശ് ജാവേദ്ക്കര്‍ - പരിസ്ഥിതി, വന - കാലാവസ്ഥ വ്യതിയാനം, വാര്‍ത്താ സംപ്രേഷണം
17. പിയൂഷ് ഗോയല്‍ - റെയില്‍വെ, വാണിജ്യ വ്യവസായം
18. ധര്‍മേന്ദ്ര പ്രധാന്‍ - പെട്രോളിയം - പ്രകൃതി വാതകം, സ്റ്റീല്‍
19. മുക്താര്‍ അബ്ബാസ് നഖ് വി - ന്യൂനപക്ഷ ക്ഷേമ വകുപ്പ്
20. പ്രഹ്ലാദ് ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനനം.
21. ഡോ. മഹേന്ദ്രനാഥ് പാണ്ഡേ - നൈപുണ്യവികസന സംരംഭകത്വ വകുപ്പ്
22. അരവിന്ദ് ഗണപത് സാവന്ത് - വന്‍കിട വ്യവസായ - പൊതുമേഖല സ്ഥാപനം
23. ഗിരിരാജ് സിംഗ് - മൃഗസംരക്ഷണം, ക്ഷീര മത്സ്യബന്ധനം
24. ഗജേന്ദ്ര സിംഗ് ഷേഖാവത് - ജലവിഭവം
സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജ്ജു കായികം യുവജനക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി സഹമന്ത്രിയാണ്. അനുരാഗ് ഠാക്കുര്‍ ധനകാര്യ സഹമന്ത്രിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, Government, Minister, Amit Shah is Home Minister, Rajnath is Defence Minister: Full list of new portfolios in Modi govt.
25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാരും അടക്കം 58 മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഇത്തവണ കേരളത്തില്‍ നിന്നും വി മുരളീധരന്‍ മന്ത്രിസഭയിലെത്തിയിട്ടുണ്ട്. സഹമന്ത്രിയായാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്.
ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സുഷമ സ്വരാജ് ഇത്തവണയില്ല. ആദ്യ സര്‍ക്കാരിലുണ്ടായിരുന്ന പകുതിയോളം മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പുതുതായി മന്ത്രിസഭയിലെത്തി. അറ്റോമിക് എനര്‍ജി, സ്‌പേസ് തുടങ്ങിയ വകുപ്പുകള്‍ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.
രണ്ടാം മോദി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാര്‍:
1. രാജ്‌നാഥ് സിംഗ് - പ്രതിരോധം
2. അമിത് ഷാ - ആഭ്യന്തരം
3. നിധിന്‍ ഗഡ്കരി - ഉപരിതല ഗതാഗതം
4. ഡി വി സദാനന്ദ ഗൗഡ - കെമിക്കല്‍സ് ആന്‍ഡ് ഫേര്‍ട്ടിലൈസര്‍
5. നിര്‍മ്മല സീതാരാമന്‍ - ധനകാര്യം
6. രാം വിലാസ് പാസ്വാന്‍ - ഉപഭോക്തൃകാര്യം, ഭക്ഷണ, പൊതുവിതരണം
7. നരേന്ദ്ര സിംഗ് തോമാര്‍ - കൃഷി കര്‍ഷക ക്ഷേമം, ഗ്രാമ വികസനം, പഞ്ചയാത്തീരാജ്
8. രവിശങ്കര്‍ പ്രസാദ് - നിയമ നീതിന്യായ വകുപ്പ്, വാര്‍ത്താവിനിമയം, വിവരസാങ്കേതികം
9. ഹര്‍സീമ്രത് കൗര്‍ - ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി
10. തവാര്‍ ചന്ദ് ഗെഹ് ലോട്ട് - സാമൂഹികനീതി- ശാക്തീകരണ വകുപ്പ്
11. ഡോ. സുബ്രഹ്മണ്യം ജയശങ്കര്‍ - വിദേശകാര്യം
12. രമേശ് പൊക്രിയാല്‍ - മാനവവിഭവ ശേഷി
13. അര്‍ജുന്‍ മുണ്ട - ആദിവാസി കാര്യവകുപ്പ്
14. സ്മൃതി സുബിന്‍ ഇറാനി - വനിതാ ശിശുക്ഷേമ വകുപ്പ്, ടെക്‌സ്റ്റൈല്‍സ്
15. ഡോ. ഹര്‍ഷ വര്‍ധന്‍ - ആരോഗ്യ കുടുംബക്ഷേമ, ശാസ്ത്ര സാങ്കേതികം, ഭൂമി ശാസ്ത്രം വകുപ്പ്
16. പ്രകാശ് ജാവേദ്ക്കര്‍ - പരിസ്ഥിതി, വന - കാലാവസ്ഥ വ്യതിയാനം, വാര്‍ത്താ സംപ്രേഷണം
17. പിയൂഷ് ഗോയല്‍ - റെയില്‍വെ, വാണിജ്യ വ്യവസായം
18. ധര്‍മേന്ദ്ര പ്രധാന്‍ - പെട്രോളിയം - പ്രകൃതി വാതകം, സ്റ്റീല്‍
19. മുക്താര്‍ അബ്ബാസ് നഖ് വി - ന്യൂനപക്ഷ ക്ഷേമ വകുപ്പ്
20. പ്രഹ്ലാദ് ജോഷി - പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനനം.
21. ഡോ. മഹേന്ദ്രനാഥ് പാണ്ഡേ - നൈപുണ്യവികസന സംരംഭകത്വ വകുപ്പ്
22. അരവിന്ദ് ഗണപത് സാവന്ത് - വന്‍കിട വ്യവസായ - പൊതുമേഖല സ്ഥാപനം
23. ഗിരിരാജ് സിംഗ് - മൃഗസംരക്ഷണം, ക്ഷീര മത്സ്യബന്ധനം
24. ഗജേന്ദ്ര സിംഗ് ഷേഖാവത് - ജലവിഭവം
സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജ്ജു കായികം യുവജനക്ഷേമ വകുപ്പ് കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്ററി സഹമന്ത്രിയാണ്. അനുരാഗ് ഠാക്കുര്‍ ധനകാര്യ സഹമന്ത്രിയാണ്.
Keywords: National, News, Narendra Modi, Government, Minister, Amit Shah is Home Minister, Rajnath is Defence Minister: Full list of new portfolios in Modi govt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.