ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേറൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനൊരുങ്ങിയതോടെ പരാതിയുമായി പെണ്‍കുട്ടി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേറൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാനൊരുങ്ങിയതോടെ പരാതിയുമായി പെണ്‍കുട്ടി; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: (www.kvartha.com 14.05.2019) ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്‌സ് പള്ളിക്കു സമീപം താമസിക്കുന്ന യുവാവ് ആണ് വെട്ടുകാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തതത്.

ഫേസ്ബുക്കിലൂടെയാണ് ഇവര്‍ സൗഹൃദത്തിലാവുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പലയിടങ്ങളില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Facebook, Abuse, Molestation, Police, Arrested, Complaint, Marriage, Kerala, News, Abuse for Girl; Youth Arrested. 
ad