» » » » » » » » » ലിഫ്റ്റ് ചോദിച്ച് പിന്നില്‍ കയറി പിടിക്കപ്പെട്ടാല്‍ വാഹന ഉടമയുടെ തലയില്‍ കുറ്റം ചാരുന്ന 'സൈക്കളോടിക്കല്‍ മൂവ്'; എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗത്തിന്റെ ബൈക്കില്‍ ലിഫ്റ്റടിച്ച 19 കാരന് അക്കിടി പറ്റി; അപരിചതരായ ആളുകളെ കരുവാക്കി കഞ്ചാവ് കടത്തുന്ന യുവാവ് പിടിയില്‍

കൊച്ചി: (www.kvartha.com 15.04.2019) അപരിചിതരായ ഇരുചക്ര വാഹനയാത്രികരെ കരുവാക്കി കഞ്ചാവ് കടത്തുന്ന 19 കാരന്‍ പിടിയില്‍. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മന്‍സീല്‍ വീട്ടില്‍ മാഹിന്‍ ആണ് ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടിയിലായത്.

എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചതാണ് യുവാവിനെ കുടുക്കിയത്. ഇരുചക്രവാഹനങ്ങളില്‍ ലിഫ്റ്റടിക്കുകയും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ വാഹനമുടമയുടെ തലയില്‍ കുറ്റംചാരാനുമാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇത്തവണ പ്രതി ലിഫ്റ്റ് ആവിശ്യപ്പെട്ടത് പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി നിയോഗിച്ച എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥന്റെ ബൈക്കിലായിരുന്നു. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി ഉദ്യോഗസ്ഥന്‍ പ്രതിയെ തടഞ്ഞുവെക്കുകയും തുടര്‍ന്ന് എക്‌സൈസ് പട്രോളിങ് സംഘത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Drugs, Seized, Youth, Humor, Ganja, Cannabis, Excise Special Squad, Youth Caught with Cannabis

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal