കേരളത്തില്‍ നിന്നും ഒരു ബി ജെ പിക്കാരനും എം പിയാകരുത്; സിതാറാം യെച്ചൂരി

 


തൊടുപുഴ: (www.kvartha.com 17.04.2019) കേരളത്തില്‍ നിന്നും ഒരൊറ്റ ബി.ജെ.പി നേതാവ് പോലും എം.പിയായി പാര്‍ലമെന്റില്‍ പോകരുതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൊടുപുഴയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി ജെ പിയേയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു യെച്ചൂരിയുടെ പ്രസംഗം.

ബി ജെ പിയുടെ ഭരണത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ ആക്രമണത്തിന് ഇരയാവുകയാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യെച്ചൂരി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയ നോട്ടുനിരോധനം വന്‍ പരാജയമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കയാണ്. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.

കേരളത്തില്‍ നിന്നും ഒരു ബി ജെ പിക്കാരനും എം പിയാകരുത്; സിതാറാം യെച്ചൂരി

നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാരും രാജ്യത്തെ യുവാക്കളുടെ തൊഴില്‍ ഇല്ലാതാക്കിയതിന് മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം എത്ര വലിയ ദുരന്തമാണെന്ന് അംഗീകരിക്കാതെ മുറിവില്‍ എണ്ണപുരട്ടുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാത്രമല്ല, വ്യാജ വാഗ്ദാനങ്ങള്‍ക്ക് വേണ്ടി പൊതുപണം ധാരാളമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തേയും യെച്ചൂരി കുറ്റപ്പെടുത്തി. രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നത് എന്തിനാണെന്ന് ചോദിച്ച യെച്ചൂരി സി.പി.എമ്മിനെയാണോ ബി.ജെ.പിയെയാണോ രാഹുല്‍ എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yechury against BJP and Modi, Thodupuzha, News, Politics, Lok Sabha, Election, Trending, Sitharam Yechoori, Criticism, BJP, Narendra Modi, Rahul Gandhi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia