ഇടതിന്റെ ഉറച്ച സീറ്റും തുലാസില്‍; രാഹുല്‍ തരംഗവും മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയവും സ്വാധീനിക്കുന്നു
Apr 20, 2019, 20:50 IST
പാലക്കാട്: (www.kvartha.com 20.04.2019) തെരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തിയപ്പോള്‍ സമവാക്യങ്ങളെല്ലാം താളം തെറ്റുകയാണ്. ഇരുമുന്നണികളും തങ്ങളുടേതെന്ന് ഉറപ്പിച്ച പല മണ്ഡലങ്ങളും കയ്യാലപ്പുറത്തെ തേങ്ങ പോലെ എങ്ങോട്ട് വേണമെങ്കിലും പതിക്കാമെന്ന അവസ്ഥയിലാണ്. അമിത ആത്മവിശ്വാസത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാതിരുന്നതിനാല്‍ യുഡിഎഫിന് കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന നിരവധി മണ്ഡലങ്ങള്‍ ഉറപ്പില്ലാത്ത അവസ്ഥയിലാണ്. എല്‍ഡിഎഫിന് സാധ്യത കല്‍പ്പിച്ചിരുന്ന ചില മണ്ഡലങ്ങളാകട്ടെ മികച്ച സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചരണത്തിലെ മേല്‍ക്കോയ്മയും മൂലം യുഡിഎഫിന് ലഭിക്കുമെന്ന മട്ടിലാണ്.
അത്തരം മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. സിപിഎമ്മിന്റെ എം ബി രാജേഷിനെ കഴിഞ്ഞ 10 വര്‍ഷങ്ങളായി പാര്‍ലമെന്റിലേക്കയച്ച മണ്ഡലമാണ് പാലക്കാട്. ഇത്തവണയും രാഷേജ് തന്നെയാണ് ഇടതുപക്ഷത്തിന് വേണ്ടി പാലക്കാട്ട് ജനവിധി തേടുന്നത്. എന്നാല്‍ എതിരാളി കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠന്‍ പ്രചരണ കാര്യത്തില്‍ മുന്നിലാണ്. മൂന്നാം ഘട്ട പ്രചരണം പുരോഗമിക്കുമ്പോള്‍ ശ്രീകണ്ഠന് അല്‍പ്പം മേല്‍ക്കോയ്മ ഉള്ളതായാണ് കാണുന്നത്.
ഇരുപത്തിയഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കുത്തകയാണെന്ന് കരുതുന്ന പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണ ഏതാണ്ട് വിജയം ഉറപ്പിച്ച പ്രചാരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റേത്. അവസാന സര്‍വ്വേ ഫലങ്ങളില്‍ ഏറ്റവും മുന്നേറ്റം ശ്രീകണ്ഠനാണ്. ഡിസിസി പ്രസിഡന്റായിരിക്കെ മണ്ഡലത്തില്‍ ജയ്‌ഹോ എന്ന പേരില്‍ പദയാത്ര നടത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതോടെയായിരുന്നു ശ്രീകണ്ഠനെ സ്ഥാനാര്‍ത്ഥിത്വം തേടിയെത്തിയത്. നേതൃത്വത്തിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് പാലക്കാട്ടെ യുഡിഎഫിന്റെയും ശ്രീകണ്ഠന്റെയും മുന്നേറ്റം.
കഴിഞ്ഞ പത്തു വര്‍ഷത്തെ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ നിലവില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം മനസിലാകും. 2009ല്‍ വെറും 1600 വോട്ടിനാണ് സതീശന്‍ പച്ചേനി എം ബി രാജേഷിനോട് തോറ്റത്. 2014 ല്‍ കോണ്‍ഗ്രസിനു അനുകൂലമായിരുന്ന പാലക്കാട് ലോക്‌സഭയില്‍ പാലക്കാടുമായി ഒരു ബന്ധവുമില്ലാത്ത എം പി വീരേന്ദ്ര കുമാറിന്റെ ജനദാതാദള്‍ വിഭാഗത്തിന് കോണ്‍ഗ്രസ് സീറ്റ് വിട്ടുകൊടുത്തത് തിരിച്ചടി ആയെന്നാണ് വിലയിരുത്തല്‍.
ജനദാതളിന് സീറ്റ് കൊടുത്തത് പിടിക്കാതെ പലരും രാജിവെക്കുകയും പ്രചരണത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ മണ്ഡലം ബൂത്ത് കമ്മറ്റികളെല്ലാം നിശ്ചലമായ അവസ്ഥയിലായിരുന്നു. യുവ നേതാവയ എം ബി രാജേഷിനെതിരെ പ്രായം ചെന്ന വീരേന്ദ്രകുമാര്‍ മത്സരിച്ചതും പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ പലരും വോട്ട് ചെയ്തില്ല. ഇതോടെ ഒരു ലക്ഷത്തി അയ്യായിരം എന്ന വലിയ ഭൂരിപക്ഷത്തില്‍ എം ബി രാജേഷ് വിജയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: V.K. Sreekandan, Palakkad, Kerala, News, Election, Trending, UDF, LDF, Who will go to Parliament from Palakad?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.