തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രികളിലെ പൊതിച്ചോറ് വിതരണം നിര്‍ത്തണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി; 700 ദിവസങ്ങളിലായി ലക്ഷക്കണക്കിന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉദരം നിറച്ച ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നിലയ്ക്കുമോ?

 


കൊല്ലം: (www.kvartha.com 14.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. പ്രേമചന്ദ്രന്റെ ഇടപെടലിലൂടെ യുഡിഎഫ് ഇതുസംബന്ധിച്ച് പരാതി നല്‍കി.

ഇതിനെതിരെ ആശുപത്രികളില്‍ കഴിയുന്ന നിരവധി രോഗികളാണ് രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിര്‍ത്താന്‍ പറയുന്നത് ശരിയല്ലെന്നും. സ്ഥിരമായി ലഭിക്കുന്ന ഈ പൊതിച്ചോറ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാണെന്നും, രോഗികള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രികളിലെ പൊതിച്ചോറ് വിതരണം നിര്‍ത്തണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി; 700 ദിവസങ്ങളിലായി ലക്ഷക്കണക്കിന് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഉദരം നിറച്ച ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം നിലയ്ക്കുമോ?

ഹൃദയസ്പര്‍ശം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പൊതിച്ചോര്‍ വിതരണം മുടക്കമില്ലാതെ 700 ദിവസങ്ങളിലായി ഇതുവരെ 30 ലക്ഷം പേരുടെ വയറുനിറച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kollam, News, hospital, Food, UDF, DYFI, Politics, Trending, Election, UDF candidate asks to stop DYFI Food supply in hospitals till election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia