മംഗലാപുരത്ത് നിന്നും ആംബുലന്‍സില്‍ അമൃതയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി; സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് വേണ്ടിവന്നത് ഏഴുമണിക്കൂര്‍; അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍

മംഗലാപുരത്ത് നിന്നും ആംബുലന്‍സില്‍ അമൃതയിലെത്തിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി; സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്ക് വേണ്ടിവന്നത് ഏഴുമണിക്കൂര്‍; അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: (www.kvartha.com 18.04.2019) മംഗളുരുവില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പറന്നെത്തിച്ച 17 ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രാവിലെ 9 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയായത്. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ നിരീക്ഷണത്തിലാണ്.

കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. തീരെ പ്രായമാവാത്ത കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. അതിനാലാണ് ശസ്ത്രക്രിയ ഏഴ് മണിക്കൂര്‍ നീണ്ടതും.


ഐസിയുവില്‍ കഴിയുന്ന കുഞ്ഞിന് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കാര്‍ഡിയോ പള്‍മിനറി ബൈപ്പാസില്‍ നിന്നും ഭേദപ്പെടാനുള്ള സമയം മുഴുവന്‍ കുഞ്ഞ് ഐസിയുവില്‍ ആയിരിക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ സംഘം നിരന്തരം നിരീക്ഷിക്കുകയാണ്.

നാനൂറ് കിലോമീറ്റര്‍ ദൂരം വെറും അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് 15 ദിവസം പ്രായമായ കുട്ടിയെ മംഗളൂരുവില്‍ നിന്ന് ആംബുലന്‍സില്‍ അമൃതയിലെത്തിയത്. ഇതില്‍ അരമണിക്കൂര്‍ നിറയ്ക്കാനും കുഞ്ഞിന് പാല് കൊടുക്കാനുമായി വണ്ടി നിര്‍ത്തിയിരുന്നു. കാസര്‍കോട് സ്വദേശി ഹസനായിരുന്നു ആംബുലന്‍സിന്റെ വളയം പിടിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Ambulance, hospital, Child, Trending, Kasaragod, Successfully Completed The Operation of Child Hospitalised in Amrita
ad