യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത്

 


ഗുരുവായൂര്‍: (www.kvartha.com 10.04.2019) യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്.

മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും.

  യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത്

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

  യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത്

മലയാളത്തിന് പുറമെ തമിഴകത്തും അരങ്ങേറിയിരുന്നു സണ്ണി. ദേശീയ പുരസ്‌കാര ജേതാവായ രാജു മുരുഗേശന്റെ ജിപ്സിയിലൂടെയായിരുന്നു താരം തമിഴില്‍ തുടക്കം കുറിച്ചത്. സഖാവ് ബാലനെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. അനുഗ്രഹീതന്‍ ആന്റണിയാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

  യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; വധു ബാല്യകാല സുഹൃത്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Malayalam actor Sunny Wayne enters marital bliss with Renjini at Guruvayoor temple, Guruvayoor Temple, News, Marriage, Religion, Actor, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia