Follow KVARTHA on Google news Follow Us!
ad

ബാലറ്റ് വിതരണം ആരംഭിച്ചു; കാസര്‍കോട്ടേക്കുള്ള ഇ വി എം, ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍ കൈമാറി

കാസര്‍കോട് മണ്ഡലത്തിലേക്കുള്ള ഇ വി എം, ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍ അച്ചടി News, Thiruvananthapuram, Kerala, Election, Trending,Voting metion, Ballot, Election Commition, Malayalam, Kannada
തിരുവനന്തപുരം:(www.kvartha.com 11/04/2019) കാസര്‍കോട് മണ്ഡലത്തിലേക്കുള്ള ഇ വി എം, ടെന്‍ഡേര്‍ഡ് ബാലറ്റുകള്‍ അച്ചടി പൂര്‍ത്തിയായി. തിരുവനന്തപുരം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിച്ച ബാലറ്റുകള്‍ പ്രസ് ഡയറക്ടര്‍ എ. മുരളീധരനില്‍ നിന്നും കാസര്‍കോഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എസ് എല്‍ സജികുമാര്‍ ഏറ്റുവാങ്ങി. കാസര്‍കോട്ടേക്ക് മാത്രം 33380 ബാലറ്റുകളാണ് തയ്യാറാക്കിയത്. ഇതില്‍ 1740 എണ്ണം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലേക്കുള്ളതാണ്. മലയാളത്തിനു പുറമേ കന്നട ഭാഷയും ബാലറ്റിലുണ്ട്.

News, Thiruvananthapuram, Kerala, Election, Trending,Voting metion, Ballot, Election Commition, Malayalam, Kannada, Lok sabha election; Ballot Distributed EService to Kasargod

20 മണ്ഡലങ്ങളിലേക്കായി 6,33000 ഇ വി എം, ടെന്‍ഡേര്‍ഡ് ബാലറ്റുകളാണ് സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകളും ഇവിടെയാണ് അച്ചടിക്കുന്നത്. ബാക്കിയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ആറ് ബ്രാഞ്ച് പ്രസ്സുകളില്‍ അച്ചടിക്കും.

ഈ മാസം 13നുള്ളില്‍ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള ബാലറ്റുകള്‍ വിതരണം ചെയ്യുമെന്ന് പ്രസ് സൂപ്രണ്ട് ഷീല എം. ജി. പറഞ്ഞു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വന്ന ദിവസം രാത്രി മുതലാണ് ബാലറ്റ് അച്ചടി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ഓരോ ഘട്ടത്തിലും തേടിയിരുന്നതായും സൂപണ്ട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Election, Trending,Voting metion, Ballot, Election Commition, Malayalam, Kannada, Lok sabha election; Ballot Distributed EService to Kasargod