ഒടുവില്‍ സ്ഥാനാര്‍ഥി ഇറങ്ങി; കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം

ഒടുവില്‍ സ്ഥാനാര്‍ഥി ഇറങ്ങി; കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം

കോഴിക്കോട്: (www.kvartha.com 11/04/2019) കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിന്റെയും പുറത്താണ് കോടതി ജാമ്യം അനുവദിച്ചത്.

മൂന്ന് മാസത്തേക്ക് പത്തനംതിട്ടയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം. മാര്‍ച്ച് 28നാണ് ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതിന് പ്രകാശ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, BJP, Politics, Election, Candidate, Prakash Babu, Kozhikod BJP Candidate Prakash Babu Got Bail
ad