പാലായുടെ മാണിക്യം ഇനിയില്ല; കെ എം മാണി അന്തരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.04.2019) പാലായുടെ മാണിക്യം ഇനിയില്ല. കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.57 ഓടെ കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലായിരുന്നു.

ഏറെക്കാലമായി കെ എം മാണിക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ടായിരുന്നു. ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യനില വഷളാക്കിയതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഒന്നരമാസം മുമ്പാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.

പാലായുടെ മാണിക്യം ഇനിയില്ല; കെ എം മാണി അന്തരിച്ചു

Keywords:  Kerala, Kochi, Kottayam, News, Death, Politics, UDF, KM Mani passed away

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia