നാട്ടുകാര്‍ പറയുന്നു പടക്കം പൊട്ടിക്കുമ്പോഴേ അറിയാമായിരുന്നു വാഴത്തോട്ടം കത്തുമെന്ന്

നാട്ടുകാര്‍ പറയുന്നു പടക്കം പൊട്ടിക്കുമ്പോഴേ അറിയാമായിരുന്നു വാഴത്തോട്ടം കത്തുമെന്ന്

വര്‍ക്കല : (www.kvartha.com 11.04.2019) ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ അങ്കലാപ്പിലാണ് വര്‍ക്കലയിലെ നാട്ടുകാര്‍. വര്‍ക്കലയിലെത്തിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. സമീപത്തെ ഗോഡൗണിലേയ്ക്ക് പടരും മുന്‍പേ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Fire at Sobha Surendran election campaign, BJP, Election, Lok Sabha, Trending, Fire, Kerala, Humor

ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് തച്ചന്‍കോണത്ത് നല്‍കിയ സ്വീകരണത്തിനിടെയാണ് അണികള്‍ പടക്കം പൊട്ടിച്ചത്. ഇതില്‍ നിന്നുള്ള തീ ക്ഷേത്ര പുരയിടത്തിലെ ഉണങ്ങിക്കിടന്ന വാഴത്തോട്ടത്തിലേയ്ക്ക് പടരുകയായിരുന്നു. സ്വീകരണം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയും അണികളും മടങ്ങിയതോടെ തീ ആളിപ്പടര്‍ന്നു. ഉടന്‍ തന്നെ സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന തീ അണക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire at Sobha Surendran election campaign, BJP, Election, Lok Sabha, Trending, Fire, Kerala, Humor.
ad