» » » » » » » » » » » » » ഊണ് കഴിച്ചതിന് 10 രൂപയുടെ കുറവ് വന്നു; 2 വയസുകാരിയായ മകളെ ഹോട്ടലില്‍ പണയം വെച്ച് പിതാവ്; ഞെട്ടിത്തരിച്ച് ലോകം

ബീജിംഗ്: (www.kvartha.com 18.04.2019) ഊണ് കഴിച്ചതിന് ഒരു യുവാന്റെ (10 രൂപ) കുറവ് വന്നപ്പോള്‍ രണ്ടു വയസുകാരിയായ മകളെ ഹോട്ടലില്‍ പണയം വെച്ച് പിതാവ്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം പുറത്തായത്.


തെക്കന്‍ ചൈനയിലെ ഫോഷാന്‍ ഏരിയയിലെ ഗ്വാംഗ് ഡോംഗിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മകളോടൊപ്പം എത്തിയ ഇയാള്‍ 62 രൂപ വിലയുള്ള ഊണു കഴിച്ചു. എന്നാല്‍ പണംകൊടുക്കാന്‍ നോക്കിയപ്പോള്‍ പത്തുരൂപയുടെ കുറവ് വന്നു. ഇതോടെ മകളെ പണയം വയ്ക്കുകയാണെന്നും അടുത്തദിവസം വന്നു കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

 Chinese Father Pawns his Two-year-old Daughter to Restaurant As He Didn't Have Enough Money For Meal (Watch Video), Beijing, News, Local-News, Humor, CCTV, Social Network, Video, Daughter, Hotel, China, World.


പിതാവ് പോകുന്നത് കണ്ട് കുഞ്ഞ് കരഞ്ഞുകൊണ്ട് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബലംപ്രയോഗിച്ച് ഹോട്ടലിനുള്ളിലേക്ക് തള്ളിയിട്ടു. ഇതുകണ്ട ഹോട്ടല്‍ജീവനക്കാര്‍ കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം അടുക്കളയില്‍ കൊണ്ടുപോയി സോയ് മില്‍ക്ക് നല്‍കി. പിന്നീട് അച്ഛനെ തെരയാന്‍ തുടങ്ങി. എന്നാല്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

കുറച്ചുകഴിഞ്ഞപ്പോള്‍ പണവുമായി പിതാവ് തിരികെയെത്തിയപ്പോള്‍ മകളെ കാണാന്‍ കഴിഞ്ഞില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാരോട് ഇയാള്‍ കുപിതനാകുകയും മകള്‍ സ്റ്റേഷനില്‍ ഉണ്ടെന്നറിഞ്ഞ് അവിടെപ്പോയി കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അതേസമയം താന്‍ മകളെ ഹോട്ടലില്‍ പണയം വെച്ചെന്ന കാര്യം പിതാവ് നിഷേധിച്ചു. തന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി തീര്‍ന്നുപോയെന്നും അത് ചാര്‍ജ് ചെയ്യാന്‍ കുറച്ചുനേരം കാത്തിരുന്നുവെന്നുമാണ് ഇയാളുടെ വാദം.

 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chinese Father Pawns his Two-year-old Daughter to Restaurant As He Didn't Have Enough Money For Meal (Watch Video), Beijing, News, Local-News, Humor, CCTV, Social Network, Video, Daughter, Hotel, China, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal