വിവാഹവേദിയില്‍ വരനും വധുവും ചുംബിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി കരഞ്ഞ് കണ്ണീര്‍ വാര്‍ത്ത് മുന്‍ കാമുകിയുടെ കടന്നുവരവ്; പിന്നീട് നടന്നത് പിടിവലിയും ബഹളവും; ഒടുവില്‍ വധു ഇറങ്ങിപ്പോയി, എന്തു ചെയ്യണമെന്നറിയാതെ വികാരഭരിതനായി വരന്‍

ബീജിംഗ്: (www.kvartha.com 10.04.2019) വിവാഹവേദിയില്‍ വരനും വധുവും ചുംബിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി കരഞ്ഞ് കണ്ണീര്‍ വാര്‍ത്ത് മുന്‍ കാമുകിയുടെ കടന്നുവരവ്. പിന്നീട് നടന്നത് പിടിവലിയും ബഹളവും. ചൈനയിലാണു വിവാഹത്തിനിടയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൂര്‍വ കാമുകന്റെ വിവാഹത്തിന് വധുവിന്റെ വേഷത്തിലെത്തി തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാമുകിയുടെ രംഗപ്രവേശം. ഇതേത്തുടര്‍ന്നു വധു വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

എല്ലാം തന്റെ തെറ്റാണെന്നും മാപ്പുതരണമെന്നും പറഞ്ഞു മുന്‍ കാമുകി വരന്റെ കൈപിടിക്കുകയും കാലില്‍ വീഴുകയും ചെയ്തു. തനിക്ക് ഒരു അവസരം കൂടി തരണമെന്നു പറഞ്ഞ് കരയാനും തുടങ്ങി.

 വിവാഹവേദിയില്‍ വരനും വധുവും ചുംബിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി കരഞ്ഞ് കണ്ണീര്‍ വാര്‍ത്ത് മുന്‍ കാമുകിയുടെ കടന്നുവരവ്; പിന്നീട് നടന്നത് പിടിവലിയും ബഹളവും; ഒടുവില്‍ വധു ഇറങ്ങിപ്പോയി, എന്തു ചെയ്യണമെന്നറിയാതെ വികാരഭരിതനായി വരന്‍

ഇതെല്ലാം മുന്‍കാമുകിയുടെ നാടകമാണെന്ന് മനസിലാക്കിയ വരന്‍ അവരുടെ കൈ തട്ടിമാറ്റി. തുടര്‍ന്ന് ഇതെല്ലാം കണ്ടു ഞെട്ടി നില്‍ക്കുന്ന വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കാമുകി വീണ്ടും വരനെ പിടിച്ചു വലിക്കാനും കരയാനും തുടങ്ങിയതോടെ വധു വേദി വിട്ടിറങ്ങി. വധുവിനെ അനുനയിപ്പിക്കാനായി വരന്‍ പിന്നാലെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

 വിവാഹവേദിയില്‍ വരനും വധുവും ചുംബിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി കരഞ്ഞ് കണ്ണീര്‍ വാര്‍ത്ത് മുന്‍ കാമുകിയുടെ കടന്നുവരവ്; പിന്നീട് നടന്നത് പിടിവലിയും ബഹളവും; ഒടുവില്‍ വധു ഇറങ്ങിപ്പോയി, എന്തു ചെയ്യണമെന്നറിയാതെ വികാരഭരിതനായി വരന്‍

ഒരു ബ്ലോഗറാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീട് ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായി. യോജിച്ചു പോകാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയാണ് വരന്‍ മുന്‍കാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നു സ്റ്റാര്‍ വിഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bride left aghast after groom’s ex-girlfriend crashes wedding in bridal gown, Beijing, News, Marriage, Religion, Humor, Social Network, Video, World, China.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia