Follow KVARTHA on Google news Follow Us!
ad

യാത്രക്കാര്‍ക്ക് ഇടിത്തീ; ആഭ്യന്തര വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; ചെന്നൈ- കൊച്ചി റൂട്ടില്‍ 29,000 രൂപ

യാത്രക്കാര്‍ക്ക് ഇടിത്തീ ആയി ആഭ്യന്തര വിമാന നിരക്ക് കുത്തനെ ഉയരുന്നു. സാമ്പത്തികchennai, News, Business, Flight, Passengers, Mumbai, Bangalore, Protesters, National,
ചെന്നൈ: (www.kvartha.com 17.04.2019) യാത്രക്കാര്‍ക്ക് ഇടിത്തീ ആയി ആഭ്യന്തര വിമാന നിരക്ക് കുത്തനെ ഉയരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെയാണ് മറ്റു വിമാനക്കമ്പനികളും നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്. മുംബൈ, ഡെല്‍ഹി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്നു കേരളത്തിലേക്കുള്ള നിരക്കില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ചെന്നൈ-കൊച്ചി റൂട്ടില്‍ സാധാരണ നിലയില്‍ പരമാവധി 6000 രൂപ വരെയാണ് നിരക്കു വന്നിരുന്നത്. എന്നാല്‍ ഈ റൂട്ടിലെ ബുധനാഴ്ചത്തെ നിരക്ക് 30,000 രൂപയ്ക്കടുത്തെത്തി. ഉച്ചയ്ക്കുള്ള സര്‍വീസിന് 26,000 രൂപയും വൈകിട്ട് 29,000 രൂപയുമാണ് നിരക്ക്.

Aviation Regulator Asks Airlines To Keep Fares As Low As Possible: Report, Chennai, News, Business, Flight, Passengers, Mumbai, Bangalore, Protesters, National

അതേസമയം നിരക്ക് അമിതമായി വര്‍ധിക്കുന്നതിനെതിരെ വിവിധ കേന്ദ്രങ്ങളില്‍നിന്നു കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എല്ലാ ദിവസവും നിരക്കുകള്‍ നിരീക്ഷിച്ച് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചു. പരമാവധി കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്താന്‍ ശ്രമിക്കണമെന്ന് വിമാനക്കമ്പനികളോട് ഡിജിസിഎ നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aviation Regulator Asks Airlines To Keep Fares As Low As Possible: Report, Chennai, News, Business, Flight, Passengers, Mumbai, Bangalore, Protesters, National.