ന്യൂസിലാന്‍ഡില്‍ 2 മുസ്ലീം പള്ളികളില്‍ വെടിവെയ്പ്പ്; 9പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


ക്രൈസ്റ്റ്ചര്‍ച്ച്: (www.kvartha.com 15.03.2019) ന്യൂസിലാന്‍ഡില്‍ രണ്ടു മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കു നേരെയാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. പോലീസ് വരുന്നതിന് മുമ്പ് ഇയാള്‍ ഓടി രക്ഷപ്പെടുയും ചെയ്തു. അതേസമയം ക്രൈസ്റ്റ് ചര്‍ച്ച് ആശുപത്രിക്ക് പുറത്തും വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

  ന്യൂസിലാന്‍ഡില്‍ 2 മുസ്ലീം പള്ളികളില്‍ വെടിവെയ്പ്പ്; 9പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിനിടെ സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

  ന്യൂസിലാന്‍ഡില്‍ 2 മുസ്ലീം പള്ളികളില്‍ വെടിവെയ്പ്പ്; 9പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. വെടിവെച്ചവരില്‍ ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സഹായികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പള്ളിയിലേക്ക് ഇപ്പോള്‍ ആരും വരരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ന്യൂസിലാന്‍ഡില്‍ 2 മുസ്ലീം പള്ളികളില്‍ വെടിവെയ്പ്പ്; 9പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്; 'ഇതു ന്യൂസിലന്‍ഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണ്' എന്ന് . മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്ക് സമീപത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലില്‍ എത്തിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്ന് ബംഗ്ലാദേശ് ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി.

അതേസമയം ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനയ്ക്കായി പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും വെടിവെയ്പ്പുണ്ടായതോടെ ക്രിക്കറ്റ് താരങ്ങള്‍ പള്ളിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകന്‍ മൊഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തു.

വെടിവയ്പ്പില്‍ മലേഷ്യന്‍ പൗരന് പരിക്കേറ്റതായി മലേഷ്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പേരു പുറത്തുവിട്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Zealand Shooting LIVE: Several Feared Dead After Attacks on 2 Mosques, Police Say Gunman Still Active, Mosque, Gun attack, News, Terrorists, Police, Cricket Test, Bangladesh, Attack, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia