Follow KVARTHA on Google news Follow Us!
ad

ലൈംഗീകമായി ആര്‍ത്തിപൂണ്ടവരുടെ കാലഘട്ടമാണിത്: വനിതാ കമ്മിഷന്‍ അധ്യക്ഷ

ലൈംഗികമായി ആര്‍ത്തിപൂണ്ടവരുടെ കാലഘട്ടം ആണിതെന്ന് സംസ്ഥാനKochi, News, Lifestyle & Fashion, Women, Press meet, kasaragod, Family, Case, Kerala,
കൊച്ചി : (www.kvartha.com 27.02.2019) ലൈംഗികമായി ആര്‍ത്തിപൂണ്ടവരുടെ കാലഘട്ടം ആണിതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സ്ത്രീകള്‍ക്കു നേരെ ലൈംഗികമായ ആര്‍ത്തിയോടെ ഇടപെടുന്നവരുടെ എണ്ണം പെരുകുകയാണെന്നും എം.സി. ജോസഫൈന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും ആ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു. വനിതാ കമ്മിഷനെ സംബന്ധിച്ചു വലിയ തിരക്കുകളുള്ള ദിവസങ്ങളിലൂടെയാണു കടന്നുപോകുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയും വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടുകയെന്നതു പ്രായോഗികമല്ല.

Women Commission to improve the status of women in the State of Kerala, Kochi, News, Lifestyle & Fashion, Women, Press meet, Kasaragod, Family, Case, Kerala.

കരുത്തും സ്വാധീനവുമുള്ള സ്ത്രീകള്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ നേരിടണം. എഴുത്തുകാരി കെ.ആര്‍. മീരയ്ക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിനു കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തം നിലയില്‍ നേരിടുന്നുണ്ട്.

സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്ന ഇടങ്ങളിലെല്ലാം കമ്മിഷന്‍ ശക്തമായുണ്ടാകും. വനിതാ കമ്മിഷനില്‍ ലഭിക്കുന്ന പല കേസുകളും 20 വര്‍ഷമൊക്കെ കഴിഞ്ഞാണ് പല സ്ത്രീകളും നല്‍കാന്‍ തയാറാകുന്നത്. വൈകിയ കാരണം ചോദിക്കുമ്പോള്‍ പറയുന്നത് ഭര്‍ത്താവല്ലേ....കുട്ടിയുടെ അച്ഛനല്ലേ...അതുകൊണ്ടു ക്ഷമിച്ചു എന്നാണ്.

ലോക സാഹചര്യം തന്നെ സ്ത്രീ വിരുദ്ധമാണ്. ഒട്ടേറെ തുറന്നു പറച്ചിലുകള്‍ വരുന്നുണ്ട്. കേള്‍ക്കുമ്പോള്‍ തന്നെ ഭയാനകമാണ് പലതും . സ്ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണവും അതി ഭീകരമാണ്. സമൂഹത്തിന്റെ ഉന്നതിയിലുള്ള പലരും വളരെ മോശമായി സ്ത്രീകളെ അഭിസംബോധന ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു.

അടുത്തിടെ കെ.ആര്‍.മീരയ്‌ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈബര്‍ ആക്ട് പോലെ സംസ്ഥാനത്തിനു തന്നെ കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. താനും സൈബര്‍ ആക്രമണത്തിനിരയാണെന്ന് ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women Commission to improve the status of women in the State of Kerala, Kochi, News, Lifestyle & Fashion, Women, Press meet, Kasaragod, Family, Case, Kerala.