വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തും കൂട്ടരും ബലാത്സംഗം ചെയ്ത യുവതി ജീവനൊടുക്കി; പ്രതികളെ തൂക്കിലേറ്റണമെന്ന് കുറിപ്പ്

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തും കൂട്ടരും ബലാത്സംഗം ചെയ്ത യുവതി ജീവനൊടുക്കി; പ്രതികളെ തൂക്കിലേറ്റണമെന്ന് കുറിപ്പ്

നാഗ്പൂര്‍:(www.kvartha.com 20/02/2019) വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തും കൂട്ടരും ബലാത്സംഗം ചെയ്ത യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ 22കാരിയാണ് മനംനൊന്ത് ജീവനൊടുക്കിയത്. വീടിനുള്ളില്‍ മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്നെ നശിപ്പിച്ചവരെ വെറുതെ വിടരുതെന്നും തൂക്കിലേറ്റണമെന്നും കുറിപ്പെഴുതി വച്ച ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്. മാര്‍ച്ച് പത്തിനായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

News, National, Suicide, Molestation, Police, Complaint,Women commit suicide after gang molested

സംസാരിക്കണമെന്ന് പറഞ്ഞ് സുഹൃത്ത് ഫെബ്രുവരി 15ന് പെണ്‍കുട്ടിയെ മൊറാദിലേക്കുള്ള ബസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും പെണ്‍കുട്ടി അബോധാവസ്ഥയിലായ ശേഷം സുഹൃത്തും കൂട്ടരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ വഴിയരികില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Suicide, Molestation, Police, Complaint,Women commit suicide after gang molested 
ad