റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം; അനധികൃത പാര്‍ക്കിംഗും കുടുങ്ങും

തിരുവനന്തപുരം:(www.kvartha.com 28/02/2019) പൊതുമരാമത്ത് റോഡരികില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെയും അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം. ഇത്തരക്കാര്‍ക്കെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

തിരക്കേറിയ റോഡുകളില്‍ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പല നഗരങ്ങളിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു.

News, Thiruvananthapuram, Kerala, minister, G Sudhakaran, Complaint, Police, Will be take strict action against illegal parking and ads board

റോഡരികില്‍ മരങ്ങളും, കല്ലുകളും മറ്റു കച്ചവട വസ്തുക്കളും കൂട്ടിയിടുകയും തിരക്കേറിയ നഗരങ്ങളിലേയും, ജംഗ്ഷനുകളിലേയും റോഡുകളിലെ മീഡിയനുകളിലും ഡിവൈഡറുകളിലും കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷാമാനദണ്ഡങ്ങളുടേയും, റോഡ് നിയമങ്ങളുടേയും, പൊതുമരാമത്ത് ചട്ടങ്ങളുടേയും നഗ്‌നമായ ലംഘനമാണ് ഇത്തരം പ്രവൃത്തികളെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടികാണിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മന്ത്രി കത്തു നല്‍കിയതായും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, minister, G Sudhakaran, Complaint, Police, Will be take strict action against illegal parking and ads board
Previous Post Next Post