മകനെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമുണ്ട്; പാക് കസ്റ്റഡിയിലായ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പിതാവ്
Feb 28, 2019, 14:08 IST
ചെന്നൈ: (www.kvartha.com 28.02.2019) മകനെ കുറിച്ച് ആലോചിക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് അഭിനന്ദന്‍ വര്‍ദ്ധമാന്റെ പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ദ്ധമാന്‍ പറഞ്ഞു. മകന് മുറിവേറ്റിട്ടില്ല, മാനസികമായി തളര്‍ന്നിട്ടില്ലെന്നുമാണ് പുറത്ത് വന്ന വീഡിയോകള്‍ വ്യക്തമാക്കുന്നതെന്ന് പിതാവ് വിശദമാക്കുന്നു. വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുക്കുന്നത് ബുധനാഴ്ചയാണ്.
കസ്റ്റഡിയിലുള്ള അഭിനന്ദന്റെ വീഡിയോകളും ചിത്രങ്ങളും പാകിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. പാക് കസ്റ്റഡിയിലുള്ള മകനെ കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുകയും അവന്റെ തിരിച്ച് വരവിനായി ആഗ്രഹിക്കുകയും ചെയ്ത ഏല്ലാര്‍ക്കും സിംഹക്കുട്ടി വര്‍ദ്ധമാന്‍ നന്ദി രേഖപ്പെടുത്തി.
വീഡിയോകളില്‍ അവന്‍ സംസാരിക്കുന്നത് വളരെ ധീരമായാണ്, അവന്‍ യഥാര്‍ത്ഥ സൈനികനാണെന്നും നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അവന്റെ തിരിച്ച് വരവിന് വേഗം കൂട്ടുമെന്നും പിതാവ് പ്രതികരിക്കുന്നു. പാക് കസ്റ്റഡിയില്‍ അവന് പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നുവെന്നും ശാരീരിക മാനസിക ആരോഗ്യത്തോടെ സുരക്ഷിതമായി അവന്‍ തിരികെയെത്തണമെന്നാണ് ആഗ്രഹമെന്നും പിതാവ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: We are so proud of him; says Abhinandan Varman's father, Chennai, News, National, Military, Custody, Father, Terror Attack.
Keywords: We are so proud of him; says Abhinandan Varman's father, Chennai, News, National, Military, Custody, Father, Terror Attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.