കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ - എംഎസ്എഫ് സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിട്ടു

തേഞ്ഞിപ്പലം: (www.kvartha.com 28.02.2019) കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ - എംഎസ്എഫ് സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സി സോണ്‍ കലോത്സവത്തെ ചൊല്ലിയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിനിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിട്ടു.

എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിയത്. ഇത് സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറെ സെനറ്റ് ഹാളില്‍ പൂട്ടിയിട്ടത്.

SFI-MSF Clash in Calicut university, Malappuram, Kozhikode, Calicut University, Politics, SFI, MSF, Students, Injured, youth Festival, Inauguration, News

പിന്നീട് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തുകയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SFI-MSF Clash in Calicut university, Malappuram, Kozhikode, Calicut University, Politics, SFI, MSF, Students, Injured, youth Festival, Inauguration, News.
Previous Post Next Post