Follow KVARTHA on Google news Follow Us!
ad

പുല്‍വാമ ആക്രമണം; പാകിസ്ഥാനെ പ്രതിരോധത്തിലാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം മാറ്റി

കശ്മീര്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ പ്രതിരോധത്തിലാകുന്നുIslamabad, News, Pakistan, Visit, Terror Attack, Media, Report, Saudi Arabia, Injured, World,
ഇസ്ലാമബാദ്: (www.kvartha.com 16.02.2019) കശ്മീര്‍ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ പ്രതിരോധത്തിലാകുന്നു. ശനിയാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കാനിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം ഞായറാഴ്ചത്തേക്കു മാറ്റി. പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സൗദി അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദ് ബിന്നിന്റെ നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീരുത്വപരമായ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ സൗദി അറേബ്യ നിരാകരിക്കുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ സൗദി അറേബ്യ സൗഹൃദ രാജ്യമായ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കും. ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും ഇന്ത്യന്‍ ഗവണ്‍മെന്റിനെയും ഇന്ത്യന്‍ ജനതയെയും അനുശോചനം അറിയിക്കുന്നു.

Saudi crown prince's visit to Pakistan delayed by a day, Islamabad, News, Pakistan, Visit, Terror Attack, Media, Report, Saudi Arabia, Injured, World.

പരിക്കേറ്റവര്‍ക്ക് എത്രയും വേഗം പരിക്കുകള്‍ ഭേദമാകട്ടെയെന്നും വിദേശ മന്ത്രാലയ വൃത്തങ്ങളെ അറിയിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ശനിയാഴ്ച ഇസ്ലാമാബാദില്‍ എത്തുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

എന്നാല്‍, ഞായറാഴ്ചയാണ് മുഹമ്മദ് ബിന്‍ എത്തുക എന്നും നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അവകാശവാദം ഉന്നയിച്ചു. അതേസമയം സന്ദര്‍ശനം വൈകിപ്പിച്ചതിന്റെ കാരണം മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 21,400 കോടി രൂപയുടെ സൗദി സഹായം പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരിക്കെയാണു സന്ദര്‍ശനം വൈകുന്നത്.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ശനിയാഴ്ച നടക്കും. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനു ശേഷമുള്ള സ്ഥിതിയും തുടര്‍നടപടികളുമാണു യോഗം ചര്‍ച്ച ചെയ്യുക. കോണ്‍ഗ്രസ് ഉള്‍പ്പെടെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

അതിനിടെ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയുമായി യുഎസ് രംഗത്തുവന്നു. തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പൊംപെയോ ആവശ്യപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുളള നീക്കത്തിന് യുഎസ് പിന്തുണ ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ഫോണില്‍ ഹ്രസ്വചര്‍ച്ച നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi crown prince's visit to Pakistan delayed by a day, Islamabad, News, Pakistan, Visit, Terror Attack, Media, Report, Saudi Arabia, Injured, World.