വിവിധ മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യു എ ഇ

യു എ ഇ: (www.kvartha.com 26.02.2019) വിവിധ അസുഖങ്ങളുടെ ശമനത്തിനായി ഉപയോഗിച്ച് വന്നിരുന്ന പ്രൊഫൈനല്‍ സസ്പന്‍ഷന്‍ എന്ന സിറപ്പിന് യുഎഇ ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. ബാച്ച് നമ്പര്‍ 0621 എന്ന പ്രൊഫൈനലിന്റെ 100 എംജി 5 എം എല്‍, 110 എല്‍ എന്നീ വലിപ്പങ്ങളിലുളള സിറപ്പുകളാണ് ഫാര്‍മസിയില്‍ വില്‍ക്കുന്നതിന് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയ വിവരം മന്ത്രാലയം അറിയിച്ചത്.

ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ജുല്‍പ്പര്‍ എന്ന കമ്പനിയുടെ മരുന്നിനാണ് നിരോധനം. യുഎഇ ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുളള മരുന്നുകള്‍ അല്ലാത്തതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കുട്ടികള്‍ക്കായുളള ഈ സിറപ്പ് എല്ലാ സ്വകാര്യ പൊതുമേഖല ഫാര്‍മസികളില്‍ നിന്നും നീക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Ministry of Health withdraws medicine batch in UAE, UAE, News, Health, Health & Fitness, Gulf, World

വിലക്കേര്‍പ്പെടുത്തിയ മരുന്ന് ആര്‍ക്കും അസുഖനിവാരണത്തിനായി കുറിച്ച് നല്‍കരുതെന്ന് ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ മരുന്ന് ഉപയോഗിച്ച് ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ 04 2301448 ഈ നമ്പരില്‍ വിളിക്കുകയോ അല്ലെങ്കില്‍ [emailprotected] എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.

തലവേദന, ആര്‍ത്തവ സംബന്ധമായ അസുഖം, മസിലുകള്‍ക്കുണ്ടാകുന്ന വേദന, പനി മുതലായ അസുഖങ്ങള്‍ക്കാണ് പ്രൊഫൈനല്‍ സസ്പന്‍ഷന്‍ എന്ന മരുന്ന് സാധാരണയായി ഉപയോഗിക്കുന്നത്.


Keywords: Ministry of Health withdraws medicine batch in UAE, UAE, News, Health, Health & Fitness, Gulf, World.
Previous Post Next Post