പൈലറ്റിനെ തന്നെയാണ് പാകിസ്ഥാന്‍ തട്ടിയെടുത്തതെന്ന് സൂചന; കസ്റ്റഡിയിലായ പൈലറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്, MiG21 വിമാനം കാണാനില്ലെന്ന് ഇന്ത്യയുടെ സ്ഥിരീകരണം

ഇസ്ലാമാബാദ്: (www.kvartha.com 27.02.2019) അതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യന്‍ പൈലറ്റിന്റെ ചിത്രവും ദൃശ്യങ്ങളുമാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു.

പാക്ക് അധീന മേഖലയില്‍ വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ പൈലറ്റ് എന്നാണ് ചിത്രവും വീഡിയോയും പുറത്തുവിട്ട് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

MEA confirms MIG-21 pilot missing in action, Pakistan claims he is in their custody, Islamabad, News, Terrorists, Pakistan, Custody, Photo, Missing, National

പാക്കിസ്ഥാന്‍ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്ന ഒരാള്‍ പാക്ക് സൈന്യത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ബുധനാഴ്ച പുലര്‍ച്ചെ നിയന്ത്രണ രേഖ ലംഘിച്ച ഇന്ത്യന്‍ വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്.

ദേശീയ മാധ്യമങ്ങള്‍ കാണാതായ പൈലറ്റിന്റെ പേര് വിവരങ്ങളും പുറത്തുവിടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരണത്തിന് തയാറായിട്ടില്ല. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ മിഗ്21 വിഭാഗത്തില്‍ പെട്ട ഒരു വിമാനവും പൈലറ്റും കാണാതായി എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാണാതായ പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന പാക്ക് വാദം കേന്ദ്രം തള്ളുകയാണ്.


Keywords: MEA confirms MIG-21 pilot missing in action, Pakistan claims he is in their custody, Islamabad, News, Terrorists, Pakistan, Custody, Photo, Missing, National.
Previous Post Next Post