SWISS-TOWER 24/07/2023

ചെന്നൈയിന്‍ എഫ്‌സി താരം സി കെ വിനീതിന് മരണ മാസ് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വീഡിയോ ട്രോള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 18.02.2019) ചെന്നൈയിന്‍ എഫ്‌സി താരം സി കെ വിനീതിനെതിരെ മരണ മാസ് മറുപടിയുമായി മഞ്ഞപ്പടയുടെ വീഡിയോ ട്രോള്‍. മഞ്ഞപ്പടയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് വിനീതിനെ ട്രോളി വീഡിയോ പോസ്റ്റ് ചെയ്തത്. മെഴ്‌സല്‍ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ഇളയ ദളപതി വിജയ് പറഞ്ഞ ഡയലോഗിന്റെ വീഡിയോ ദൃശ്യമാണ് ഓരോ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടുമുള്ള ഉദേശമെന്ന രീതിയില്‍ മഞ്ഞപ്പട നല്‍കിയിരിക്കുന്നത്.

നിങ്ങളെ ചുറ്റിയിരിക്കുന്ന നെഗറ്റീവ്‌സ് നിങ്ങള്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും? Simple, JUST IGNORE THEM!. എല്ലാവര്‍ക്കും നമ്മളെ ഇഷ്ടപെട്ടാല്‍ ലൈഫ് ബോര്‍ ആകില്ലെ? അങ്ങനെയിരുന്നാല്‍ നിങ്ങള്‍ക്ക് എന്ത് സാധിക്കും, ആരെ സന്തോഷപ്പെടുത്തും? കുറച്ച് പേര്‍ക്കെങ്കിലും നമ്മളെ ഇഷ്ടപ്പെടാതിരുന്നാലെ ലൈഫ് അടിപൊളിയായും ഇന്ററസ്റ്റിംഗ് ആയും ഇരിക്കൂ? എന്നായിരുന്നു ഓഡിയോ ലോഞ്ചിനിടെ ദളപതിയുടെ ഉപദേശം.




A post shared by Manjappada (@kbfc_manjappada) on


സാമൂഹ്യമാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടി കഴിഞ്ഞ ദിവസം മഞ്ഞപ്പടയ്‌ക്കെതിരെ വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പട അഡ്മിനോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം വിനീതിന്റെ നടപടിക്കെതിരെ മലയാളി ഫുട്‌ബോള്‍ ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. മുന്‍ ക്ലബ്ബായ ബംഗളൂരു എഫ്‌സിയുടെ ആരാധകരെ സുഖിപ്പിച്ച് അവരുടെ സഹതാപം പിടിച്ചുപറ്റി ടീമിലേക്ക് തിരിച്ചുപോകാനുള്ള അടവാണോ പരാതിക്ക് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

ചെന്നൈയിന്‍ എഫ്‌സി താരം സി കെ വിനീതിന് മരണ മാസ് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വീഡിയോ ട്രോള്‍

Keywords:  Kerala, Sports, News, Video, Kochi, Kerala Blasters, Football, Football Player, CK Vineeth, chennai, ISL, Manjappada instagram post against CK Vineeth 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia