തന്നേക്കാള്‍ 18വയസ് കൂടുതല്‍; വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച് യുവാവ് കുത്തിക്കൊന്നു

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 08.02.2019) വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നു. ഡെല്‍ഹിയിലെ നന്‍ഗ്ലോയിലാണ് സംഭവം. 45കാരിയായ മാധുരിയാണ് കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി ശ്യാം യാദവ് ആണ് കൊല നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ഷൂ ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ശ്യാം മാധുരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ശ്യാമിനേക്കാള്‍ 18 വയസ് കൂടുതലാണ് മാധുരിക്ക്. എന്നാല്‍, ശ്യാമിന്റെ വിവാഹാഭ്യര്‍ഥനയില്‍ മാധുരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഇയാളുടെ ശല്യം സഹിക്കവയ്യാതെ മാധുരി ജോലി വിട്ടു. എന്നാല്‍, ശ്യാം തുടര്‍ന്നും ഇവരെ ശല്യപ്പെടുത്തി. കഴിഞ്ഞ ദിവസം മാധുരിയെ കാണാനെത്തിയ ഇയാള്‍ ഇവരെ വാക്ക് തര്‍ക്കത്തിനിടെ മകളുടെ മുന്നിലിട്ട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ മാധുരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്നേക്കാള്‍ 18വയസ് കൂടുതല്‍; വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയായ യുവതിയെ മകളുടെ മുന്നില്‍ വെച്ച് യുവാവ് കുത്തിക്കൊന്നു

കൊലപാതകത്തിന് ശേഷം ഡെല്‍ഹി വിടാനുള്ള ശ്രമത്തിലായിരുന്നു ശ്യാം. എന്നാല്‍ മാധുരിയുടെ മകളുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi: Man Stabs Woman in Front of Her Daughter For Denying Marriage Proposal, New Delhi, Murder, Crime, Criminal Case, Police, Arrested, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia