Follow KVARTHA on Google news Follow Us!
ad

സി കെ വിനീതിന്റെ പരാതിയില്‍ അന്വേഷണം; മഞ്ഞപ്പട അഡ്മിനോട് ഹാജരാകാന്‍ പോലീസ്; താരത്തിനെതിരെ വിമര്‍ശനം

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരവും ഇപ്പോള്‍ ചെന്നൈന്‍ എഫ്‌സി സ്‌ട്രൈക്കറുമായ സി കെ വിനീതിന്റെ പരാതിയില്‍ News, Kochi, Kerala, Complaint, Sports, Police,
കൊച്ചി:(www.kvartha.com 18/02/2019) കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ താരവും ഇപ്പോള്‍ ചെന്നൈന്‍ എഫ്‌സി സ്‌ട്രൈക്കറുമായ സി കെ വിനീതിന്റെ പരാതിയില്‍ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പട അഡ്മിനോട് പോലീസ് ആവശ്യപ്പെട്ടു. കൊച്ചി സിറ്റി പോലീസാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അന്ന് വിനീതിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

 News, Kochi, Kerala, Complaint, Sports, Police, CK Vineeth's complaint: Manjappada admin should be attend in front of investigation officer

സാമൂഹ്യമാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് വിനീതിന്റെ പരാതി. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്‌ക്കെതിരെയാണ് അന്വേഷണം. കഴിഞ്ഞ ദിവസമാണ് വ്യാജ പ്രചാരണം നടത്തിയ മഞ്ഞപ്പട അംഗങ്ങള്‍ക്കെതിരെ വിനീത് പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയില്‍ നടന്ന ചെന്നൈ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിടയില്‍ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

മാച്ച് കമ്മീഷണര്‍ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നാരോപിച്ചാണ് വിനീത് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു. മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് ആരോപിച്ചിരുന്നു.

ഈ സീസണില്‍ ആദ്യം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന വിനീത് പിന്നീട് ജനുവരി ട്രാന്‍സ്ഫറിലാണ് ചെന്നൈയിനിലേക്ക് കൂടുമാറിയത്. അതേസമയം വിനീതിന്റെ നടപടിക്കെതിരെ മലയാളി ഫുട്‌ബോള്‍ ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. മുന്‍ ക്ലബ്ബായ ബംഗളൂരു എഫ്‌സിയുടെ ആരാധകരെ സുഖിപ്പിച്ച് അവരുടെ സഹതാപം പിടിച്ചുപറ്റി ടീമിലേക്ക് തിരിച്ചുപോകാനുള്ള അടവാണോ പരാതിക്ക് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Complaint, Sports, Police, CK Vineeth's complaint: Manjappada admin should be attend in front of investigation officer