Follow KVARTHA on Google news Follow Us!
ad

ഉദ്ഘാടനം ചെയ്ത് ചെയ്ത് മുഖ്യമന്ത്രി വശംകെട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ ജില്ലയിലും ഉദ്ഘാടനThiruvananthapuram, News, UDF, Politics, Oommen Chandy, Pinarayi vijayan, Inauguration, Lok Sabha, Election, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ ജില്ലയിലും ഉദ്ഘാടന മാമാങ്കം നടത്തി മുഖ്യമന്ത്രി വശംകെട്ടു. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി നടത്തിയതുപോലുള്ള ഉദ്ഘാടന മാമാങ്കമാണ് ഇത്തവണ പിണറായി നടത്തുന്നത്. ദിവസവും ഓരോ ജില്ലയിലും എത്തുന്ന മുഖ്യമന്ത്രി 10ഉം 20ഉം ഉദ്ഘാടനങ്ങളാണ് നടത്തുന്നത്.

ഉദ്ഘാടന സ്ഥലങ്ങളിലേക്ക് ഓടിയെത്തുകയും കൊടുംചൂടില്‍ പ്രസംഗിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മുഖ്യമന്ത്രി വശംകെടുന്നത്.
ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ ത​ന്നെ വേ​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മാ​ണ് എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും. ഒരു ദിവസം തന്നെ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ആ​റും ഏ​ഴും പ​രി​പാ​ടി​ക​ളാ​ണ്. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് അ​വ​സ്ഥ.

Chief Minister inaugurated more programs, Thiruvananthapuram, News, UDF, Politics, Oommen Chandy, Pinarayi vijayan, Inauguration, Lok Sabha, Election, Kerala

പ​രി​പാ​ടി​ക​ളു​ടെ ബാ​ഹു​ല്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​സം​ഗം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ത​ത്കാ​ലം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​രി​ക്കു​ക‍​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ വേണ്ടി സ്വാ​ഗ​ത, അ​ധ്യ​ക്ഷ പ്ര​സം​ഗ​ങ്ങ​ള്‍ പ​ര​മാ​വ​ധി ചു​രു​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം ഒ​രോ പ​രി​പാ​ടി​യു​ടേ​യും സം​ഘാ​ട​ക​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് കൈ​മാ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ്വാ​ഗ​ത പ്ര​സം​ഗം നീ​ണ്ട​തോ​ടെ മു​ഖ്യ​മ​ന്ത്രി ഒന്നും സം​സാ​രി​ക്കാ​തെ വേ​ദി വി​ട്ടി​രു​ന്നു. അ​ന്നേ​ദി​വ​സം പ​ങ്കെ​ടു​ത്ത അ​ഞ്ചോ​ളം പ​രി​പാ​ടി​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ധി​കം സം​സാ​രി​ക്കാ​നും ത​യാ​റാ​യി​ല്ല. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് തീ​രു​മാ​നി​ച്ച​ത്.

ഇ​തു കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം അ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രും മു​ന്നോ​ട്ടുവ​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​തെ നീ​ണ്ട പ്ര​സം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോക്‌സഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ്‌ സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നാ​യി പ​ര​മാ​വ​ധി പ​ദ്ധ​തി​ക​ളും പ​ണി പൂ​ര്‍​ത്തി​യാ​യ പാ​ല​ങ്ങ​ള്‍, റോ​ഡു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നങ്ങളും പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും നേ​ര​ത്തെ ത​ന്നെ കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഉ​ദ്ഘാ​ട​നങ്ങള്‍ പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​മാ​ണ് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​ന്നു തി​രി​യാ​ന്‍ സ​മ​യം ലഭിക്കാത്തതും. എ​ല്ലാ ജി​ല്ല​ക​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് പ​രി​പാ​ടി​ക​ളു​ണ്ട്. മാ​ര്‍​ച്ച്‌ 31ന് ​മു​​മ്പ്‌ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളു​ടെ​യെ​ല്ലാം ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലു​മാ​ണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chief Minister inaugurated more programs, Thiruvananthapuram, News, UDF, Politics, Oommen Chandy, Pinarayi vijayan, Inauguration, Lok Sabha, Election, Kerala.