കോളജില്‍ ഓഡി കാറില്‍ അഭ്യാസം: നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

 


ADVERTISEMENT

കൊല്ലം: (www.kvartha.com 20.02.2019) കോളജില്‍ അഭ്യാസപ്രകടനത്തിനിടെ കാര്‍ അപകടത്തില്‍ പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളജില്‍ നടന്ന മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടമുണ്ടായത്.
കോളജില്‍ ഓഡി കാറില്‍ അഭ്യാസം: നിയന്ത്രണം വിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചുകയറി രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കണ്ടുനിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചുകയറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ ഒളിവിലാണ്.

അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, Kollam, Kerala, News, Car accident, Students, Injured, Car accident in college, student injured 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia