15കാരിയെ കാട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ഷഫീഖ് അല്‍ ഖാസിമി സഹോദരന്റെ സംരക്ഷണയില്‍; കാര്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി, സഹോദരങ്ങള്‍ കസ്റ്റഡിയില്‍
Feb 16, 2019, 12:16 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 16.02.2019) 15കാരിയെ കാട്ടില്‍ക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമി സഹോദരന്റെ സംരക്ഷണയിലെന്ന് പോലീസ്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇമാമിന്റെ മൂന്ന് സഹോദരന്മാരെ ശനിയാഴ്ച നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലില്‍ മൂന്ന് പേരും ഇമാമിന്റെ ഇന്നോവ വാഹനം പെരുമ്പാവൂരിലെ വീട്ടിലാണെന്നാണ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് പെരുമ്പാവൂരിലെ വീട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് വൈറ്റില ഹബ്ബില്‍ നിന്ന് ഇമാമിന്റെ ഇന്നോവ കാര്‍ പോലീസ് കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ഇന്നോവ. ഇവിടെ കാര്‍ നിര്‍ത്തിയിട്ട് ഇമാം ബസ്സില്‍ കയറി പോയെന്നാണ് കരുതപ്പെടുന്നത്. ഇമാമിന്റെ മറ്റൊരു സഹോദരനായ നൗഷാദിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇമാം. നൗഷാദും ഇപ്പോള്‍ ഒളിവിലാണ്. വാഹനത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ഇമാമിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങി. ഇതോടെ ഇമാം കീഴടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോഴും ഒളിവില്‍ തുടരുന്ന ഇമാം തീരുമാനം മാറ്റിയെന്നാണ് പോലീസ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Absconding Imam facing charges under POCSO Act, Kochi, News, Kerala, Crime, Criminal Case, Molestation, Police, Custody, Arrest.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.