Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്ക്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ന്യൂനപക്ഷ പഠനങ്ങള്‍ക്ക് പ്രത്യേക കേന്ദ്രം, 'സമുന്നതി' എന്ന പേരില്‍ മംഗല്യ സഹായനിധി എന്ന പുതിയ സ്‌കീം

ന്യൂനപക്ഷക്ഷേമങ്ങള്‍ക്ക് ബജറ്റില്‍ മികച്ച പിന്തുണ ഉറപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. News, Thiruvananthapuram, Kerala, Minister, Thomas Issac, Budget,
തിരുവനന്തപുരം:(www.kvartha.com 31/01/2019) ന്യൂനപക്ഷക്ഷേമങ്ങള്‍ക്ക് ബജറ്റില്‍ മികച്ച പിന്തുണ ഉറപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി 49 കോടി രൂപ അനുവദിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കും. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കും.

കേന്ദ്ര സര്‍ക്കാര്‍ സ്‌കീമില്‍ നിന്നും 11 കോടി അനുവദിക്കും. ഇതില്‍ 10 കോടി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ്. കേന്ദ്ര ഫണ്ട് അടക്കം 25 കോടി രൂപ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ബ്ലോക്കുകളിലെ ബഹുമുഖ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂനപക്ഷ ക്ഷേമ വികസന കോര്‍പറേഷന് 15 കോടി രൂപ വകയിരുത്തുന്നതായും പ്രസംഗത്തില്‍ വിവരിച്ചു.

News, Thiruvananthapuram, Kerala, Minister, Thomas Issac, Budget, Special block in Karippur Hajj House

മുന്നോക്ക ക്ഷേമത്തിനായി 42 കോടി അനുവദിച്ചു. മുന്നോക്ക ക്ഷേമ വെല്‍ഫയര്‍ കോര്‍പറേഷന് രണ്ട് കോടി രൂപ അനുവദിച്ചു. ഇതില്‍ 17 കോടി സ്‌കോളര്‍ഷിപ്പിനാണ്. സമുന്നതി മംഗല്യ സഹായനിധി എന്ന പുതിയ സ്‌കീം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Minister, Thomas Issac, Budget, Special block in Karippur Hajj House