100 രൂപ ലാഭിക്കാന്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ചു; മോഷ്ടാവായ 'സ്‌മോക്കി' പിടിയില്‍

തിരുവനന്തപുരം: (www.kvartha.com 31.01.2019) 100 രൂപ ലാഭിക്കാന്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ച സംഭവത്തില്‍ പെട്രോള്‍ മോഷ്ടാവിനെ പോലീസ് പൊക്കി. വട്ടിയൂര്‍ക്കാവ് അറപ്പുര അജന്താ നഗറില്‍ സ്‌മോക്കിയെന്ന അരവിന്ദാണ് (24) പിടിയിലായത്.

വിനായക നഗര്‍ സ്വദേശി വിനുകുമാറിന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ബൈക്കും ബൈക്ക് സൂക്ഷിച്ചിരുന്ന ഷെഡും കത്തി നശിച്ച സംഭവത്തിലാണ് അറസ്റ്റ്. പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ സിഗററ്റ് ലാമ്പില്‍ നിന്ന് തീ പടര്‍ന്നാണ് ബൈക്കും ഷെഡും കത്തിനശിച്ചത്.

Police arrest boy on theft case, Thiruvananthapuram, News, Police, theft, Arrested, Court, Kerala.

സംഭവത്തില്‍ കന്റോണ്‍മെന്റ് എ.സി.പി ദിനരാജിന്റെ നിര്‍ദേശപ്രകാരം വട്ടിയൂര്‍ക്കാവ് എസ്.ഐ സജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrest boy on theft case, Thiruvananthapuram, News, Police, theft, Arrested, Court, Kerala.
Previous Post Next Post