സംസ്ഥാന ബജറ്റില്‍ ശബരിമല വികസനത്തിന് 739 കോടി

തിരുവനന്തപുരം: (www.kvartha.com 31.01.2019) സംസ്ഥാന ബജറ്റില്‍ ശബരിമല വികസനത്തിന് 739 കോടി രൂപ അനുവദിച്ചു. ശബരിമല വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും എടുക്കുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സംവിധാനമാണ് ശബരിമലയില്‍ നടത്താന്‍ പോകുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ശബരിമല റോഡ് വികസനത്തിന് 200 കോടി രൂപയും അനുവദിച്ചു. പമ്പ നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി അനുവദിച്ചു. പമ്പയില്‍ ഒരു കോടി ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് 40 കോടി അനുവദിച്ചു. റാന്നിയിലും നിലയ്ക്കലും പുതിയ പാര്‍ക്കിംഗ് സൗകര്യം അനുവദിച്ചു.

Kerala budget; 739 crore Sabarimala development, Thiruvananthapuram, News, Politics, Religion, Sabarimala Temple, Budget meet, Budget, Kerala.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് 100 കോടി പ്രത്യേകമായി അനുവദിച്ചു. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36കോടി അനുവദിച്ചു.


Keywords: Kerala budget; 739 crore Sabarimala development, Thiruvananthapuram, News, Politics, Religion, Sabarimala Temple, Budget meet, Budget, Kerala.
Previous Post Next Post