Follow KVARTHA on Google news Follow Us!
ad

ഏറ്റവും വലിയ ഹിന്ദുമത സമ്മേളനത്തിന് ഒരുക്കമായി; ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് 3 മുതല്‍ പമ്പാ തീരത്ത്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പ്പുഴPathanamthitta, News, Conference, Inauguration, Religion, Kerala,
പത്തനംതിട്ട: (www.kvartha.com 31.01.2019) ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം ഫെബ്രുവരി മൂന്നിന് ആരംഭിക്കും. അയിരൂര്‍ ഹിന്ദുമത മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ മണല്‍ തീരത്ത് തയ്യാറാക്കിയ വിദ്യാധിരാജ നഗറിലാണ് സമ്മേളനം നടക്കുന്നത്.

ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിക്കും. പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. അശ്വതി തിരുനാള്‍ ലക്ഷ്മിഭായി തമ്പുരാട്ടിക്ക് വിദ്യാധിരാജ പുരസ്‌കാരം സമര്‍പ്പിക്കും.

 Cherukolpuzha all set for Hindu religious meet, Pathanamthitta, News, Conference, Inauguration, Religion, Kerala

ഹിന്ദുമത മണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പാണ് പുരസ്‌ക്കാരം സമര്‍പ്പിക്കുക. മുന്‍രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി അല്‍ ഫോന്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എം.എല്‍.എ മാരായ രാജു ഏബ്രഹാം, ഒ .രാജഗോപാല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രസംഗിക്കും. ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ഉപനിഷത്ത് ദര്‍ശന സമ്മേളനം ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴുമണിക്ക് കെ.പി .ശശികല പ്രസംഗിക്കും.

ഏഴാം തീയതി വൈകിട്ട് മൂന്നുമണിക്ക് അയ്യപ്പഭക്തസമ്മേളനം സ്വാമി അയ്യപ്പ ദാസ് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ അധ്യക്ഷത വഹിക്കും. എട്ടാം തീയതി നടക്കുന്ന ആചാര്യ അനുസ്മരണ സമ്മേളനം മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷത വഹിക്കും.

ഒമ്പതിന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന വനിതാ സമ്മേളനം 'സ്വാമി' ശിവാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഭവ്യാമൃത ചൈതന്യ അധ്യക്ഷത വഹിക്കും. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. 10ന് രാവിലെ പത്തുമണിക്ക് നടക്കുന്ന മതപാഠശാല സമ്മേളനം ബാലഗോകുലം സംസ്ഥാന സമിതി അംഗം സി.കെ .ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ചൈതന്യാനന്ദ അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി .സി .ജോര്‍ജ് എം.എല്‍.എ, എന്നിവര്‍ പ്രസംഗിക്കും.

സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി ഉദിത് ചൈതന്യ, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, ശ്രീധര സ്വാമികള്‍, സ്വാമി സച്ചിതാനന്ദ, രാജേഷ് നാദാപുരം തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു മത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍ .വിക്രമന്‍ പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ എം. അയ്യപ്പന്‍കുട്ടി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ എം.എസ്. രവീന്ദ്രന്‍ നായര്‍ മൂക്കന്നൂര്‍, പി. ആര്‍. ഷാജി, ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cherukolpuzha all set for Hindu religious meet, Pathanamthitta, News, Conference, Inauguration, Religion, Kerala.