കെട്ടിട നികുതി ചുമത്തുന്ന രീതി മാറണമെന്ന ആവശ്യവുമായി കെട്ടിട ഉടമകള്‍

 


കോഴിക്കോട്: (www.kvartha.com 31.01.2019) സംസ്ഥാനത്ത് കെട്ടിടങ്ങള്‍ക്ക് നികുതി ചുമത്തുന്നത് തെറ്റായ രീതിയിലാണെന്നും നിയമ വിരുദ്ധമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍. അനാവശ്യ നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കെട്ടിട ഉടമകളെ പീഡിപ്പിക്കുകയാണെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതുതായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനകം നമ്പര്‍ നല്‍കണമെന്നാണ് ചട്ടമെങ്കിലും മാസങ്ങള്‍ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചതു മുതല്‍ തെറ്റായ രീതിയില്‍ നികുതി വാങ്ങുന്നത് നിര്‍ത്തല്‍ ചെയ്യാന്‍ വീണ്ടും കോടതിയെ സമീപിക്കും.

 കെട്ടിട നികുതി ചുമത്തുന്ന രീതി മാറണമെന്ന ആവശ്യവുമായി കെട്ടിട ഉടമകള്‍

കേരളത്തിലെ കെട്ടിട ഉടമകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ല. വര്‍ഷങ്ങളായി ചുരുങ്ങിയ വാടക ലഭിച്ചുകൊണ്ടിരിക്കുന്ന കെട്ടിട ഉടമകള്‍ക്ക് വാടക വര്‍ധിപ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാടക കുടിയാന്‍ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി ആവശ്യമായ ഇടപെടല്‍ നടത്തിയെങ്കിലും നിലവിലെ സര്‍ക്കാര്‍ യാതൊരു താല്‍പര്യവും വിഷയത്തില്‍ കാണിക്കുന്നില്ല. കേരളത്തില്‍ മാത്രമായി നടപ്പിലാക്കി വരുന്ന റവന്യു ടാക്‌സ് അടിയന്തരമായി ഒഴിവാക്കണം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഈടാക്കാത്ത റവന്യു ടാക്‌സ് എടുത്തു കളഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം മുഹമ്മദ്, ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ പി മമ്മു, ജില്ലാ പ്രസിഡന്റ് പി.പി ആലിക്കോയ, ജനറല്‍ സെക്രട്ടറി എ.കെ മുഹമ്മദലി, ട്രഷറര്‍ എസ്.എ അബൂബക്കര്‍, എം ഖാലിദ് എന്നിവര്‍ സംബന്ധിച്ചു.


Keywords: Building taxes should be changed demanding  Building owners, Kozhikode, News, Press meet, Torture, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia