സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയുടെ പോസ്റ്റര്‍
Jan 31, 2019, 18:25 IST
ADVERTISEMENT
കൊച്ചി:(www.kvartha.com 31/01/2019) സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പോസ്റ്റര്‍ ഇടംപിടിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ ജലജ പി എസ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്കുവേണ്ടി വരച്ച അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രമായിരുന്നു സംസ്ഥാന ബജറ്റിന്റെ കവര്‍ ചിത്രമാക്കിയത്.
പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോകുന്ന അയ്യങ്കാളിയെ ആണ് ജലജ പി എസ് ചിത്രീകരിച്ചിരിക്കുന്നത്. സ്ലേറ്റുമായി നില്‍ക്കുന്ന പഞ്ചമി പിടിച്ചുകൊടുക്കുന്ന ഉച്ചഭാഷിണിയിലൂടെ അയ്യങ്കാളി വിരല്‍ ചൂണ്ടി സംസാരിക്കുന്നതായാണ് ചിത്രം.
കൊച്ചിയില്‍ കഴിഞ്ഞ മാസമാണ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടി സംഘടിപ്പിച്ചത്. അതേസമയം ദളിതനേയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതായി 'ആര്‍പ്പോ ആര്‍ത്തവം' സംഘാടകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Budget, Facebook, Arppo Arthavam poster as a cover page of state Budget

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.