Follow KVARTHA on Google news Follow Us!
ad

'അയോധ്യയില്‍ ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും'

വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് News, National, Religion, Temple, Supreme Court of India, Politics, RSS, VHP, Prime Minister
പ്രയാഗ്‌രാജ്: (www.kvartha.com 31.01.2019) വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുമ്പായുള്ള പൂജാ കര്‍മ ചടങ്ങിനെത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നുള്ള ഭീഷണി ഉയര്‍ന്നാലും വകവെക്കില്ലെന്നും സ്വാമി സ്വരൂപാനന്ദ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്.

പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേര്‍ന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്. അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള അധികഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന.

"February 21": Hindu Religious Leader Sets Date For Ayodhya Temple, News, National, Religion, Temple, Supreme Court of India, Politics, RSS, VHP, Prime Minister

തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിന്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കുംഭമേളയില്‍ സംഘടിപ്പിച്ച മത പാര്‍ലമെന്റില്‍ വെച്ച് ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യര്‍ ശിലാന്യാസം ( ശിലാസ്ഥാപനം) എന്ന ഈ ചടങ്ങിലേക്ക് നാല് ഇഷ്ടിക വീതം എടുത്തു കൊണ്ട് കടന്നുവരാന്‍ ഭാരതത്തിലെ എല്ലാ ഹിന്ദുമത വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുകയാണ് സ്വരൂപാനന്ദ.

ആഹ്വാനം എന്നതിലുപരി ഒരു മതശാസനം എന്ന പേരിലാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഫെബ്രുവരി പത്തിന് വാസന്തപഞ്ചമിക്കു ശേഷം പ്രയാഗ് രാജില്‍ നിന്നും സന്യാസിമാരുടെ റാലി അയോധ്യ ലക്ഷ്യമാക്കി പുറപ്പെടുമെന്നും ശങ്കരാചാര്യര്‍ അറിയിച്ചിരിക്കുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശ്വഹിന്ദുപരിഷത്തും ആര്‍എസ്എസും അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. സുപ്രീംകോടതി മുമ്പാകെയുള്ള വിഷയത്തില്‍ തീരുമാനം വരെട്ടെയെന്നാണ് ഇതുസംബന്ധിച്ച് മോദിയുടെ വിശദീകരണം.
ലോക്‌സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കാനാവശ്യമായ നിയമം നിര്‍മിക്കാന്‍ ശ്രമിക്കാത്ത എന്‍ഡിഎ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നിശിതമായി വിമര്‍ശിച്ചു. 

സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അദ്ദേഹം ചോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "February 21": Hindu Religious Leader Sets Date For Ayodhya Temple, News, National, Religion, Temple, Supreme Court of India, Politics, RSS, VHP, Prime Minister.