Follow KVARTHA on Google news Follow Us!
ad

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; അല്‍ഭുത ജനനം നടന്നത് ബ്രസീലില്‍

ലണ്ടന്‍: (www.kvartha.com 05-12-2018) മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബ്രസീലിലാണ് ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ ജനനമുണ്ടാകുന്നത്. മWomb transplant, Brazil, Doctors
ലണ്ടന്‍: (www.kvartha.com 05-12-2018) മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ബ്രസീലിലാണ് ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ ജനനമുണ്ടാകുന്നത്. മരിച്ച സ്ത്രീയുടെ ഗര്‍ഭപ്രാത്രമായിരുന്നു മറ്റൊരു സ്ത്രീയില്‍ നിക്ഷേപിച്ചത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദാതാവിന്റെ ഗര്‍ഭപാത്രവും നിരവധി ഞരമ്പുകളും സ്വീകര്‍ത്താവിന്റെ ഞരമ്പുകളുമായി ബന്ധിപ്പിച്ചിരുന്നു. കൂടാതെ ലിങ്കിംഗ് ആര്‍ട്ടറികളും ലിഗമെന്റുകളും വജൈനല്‍ കനാലുകളും കൂട്ടി യോജിപ്പിച്ചിരുന്നു. ഇതിന് മുന്‍പ് പത്തോളം സ്ത്രീകളില്‍ ഈ പരീക്ഷണം നടത്തിയിരുന്നു.  യു എസ്, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി എന്നിവിടങ്ങളിലെ സ്ത്രീകളിലാണ് ഇത് പരീക്ഷിച്ചത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഈ സ്ത്രീകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

World's First Baby Born Out Of Womb Transplanted From Dead Donor

സീസേറിയനിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. 35 ആഴ്ചയും മൂന്ന് ദിവസങ്ങളും പ്രായമുള്ളപ്പോളായിരുന്നു സീസേറിയന്‍. കുഞ്ഞിന് 2550 ഗ്രാം ഭാരമുണ്ട്.

യുവതിക്ക് 32 വയസുള്ളപ്പോള്‍, 2016ലായിരുന്നു ഗര്‍ഭപാത്രം മാറ്റിവെച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

 SUMMARY: LONDON: A woman in Brazil who received a womb transplanted from a deceased donor has given birth to a baby girl in the first successful case of its kind, doctors reported.

Keywords: Womb transplant, Brazil, Doctors