Follow KVARTHA on Google news Follow Us!
ad

കേള്‍വിയില്ലാത്ത ലോകത്തു നിന്നെത്തി മേളപ്പെരുമ തീര്‍ത്ത് നാലാംക്ലാസുകാരന്‍ ശ്രീഹരി

ജന്മനാ കേള്‍വിയും സംസാരശേഷിയുമില്ലാത്ത ശ്രീഹരി ചെണ്ടമേളത്തില്‍ അരങ്ങേറ്റംCouples, News, Local-News, Entertainment, Lifestyle & Fashion, Parents, Kerala,
മാന്നാര്‍: (www.kvartha.com 31.12.2018) ജന്മനാ കേള്‍വിയും സംസാരശേഷിയുമില്ലാത്ത ശ്രീഹരി ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചു. ബുധനൂര്‍ എണ്ണയ്ക്കാട് തെക്കേക്കാട്ടില്‍ സുരേഷ്‌കുമാര്‍-രശ്മി ദമ്പതികളുടെ മൂത്തമകനാണ് ശ്രീഹരി. എണ്ണയ്ക്കാട് ഗവ. യൂപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരി ചെറുപ്പം മുതലെ താളമേളങ്ങളില്‍ തല്‍പരനായിരുന്നു.

വീട്ടിലെ മേശപ്പുറത്തും കലത്തിലുമെല്ലാം കൊട്ടി ആംഗ്യ ഭാഷയില്‍ പാട്ടുപാടുമായിരുന്നു. ഏകസഹോദരി ശ്രീലക്ഷ്മി നൃത്തം അഭ്യസിക്കുമ്പോള്‍ കാണുന്ന ചെണ്ടമേളവും പിതൃസഹോദര പുത്രന്‍ ആദിത്യന്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചതും മുതലാണ് ശ്രീഹരി ചെണ്ടമേളം പഠിക്കാന്‍ അമ്മയുടെ അടുത്തു ആഗ്രഹം പ്രകടിപ്പിച്ചത്. പിതാവ് സുരേഷ് മറ്റൊന്നും ആലോചിക്കാതെ എണ്ണയ്ക്കാടു സ്വദേശി വിനായക് കണ്ണന്റെ ശിക്ഷണത്തില്‍ ചേണ്ട മേളം അഭ്യസിപ്പിച്ചു.

Sreehari will play in Chenda, Couples, News, Local-News, Entertainment, Lifestyle & Fashion, Parents, Kerala.

കഴിഞ്ഞ ദിവസം എണ്ണയ്ക്കാട് നാലവിള ദേവീ ക്ഷേത്രത്തില്‍ അരങ്ങേറ്റവും കുറിച്ചു. ഈ ക്ഷേത്രത്തിലെ ഉത്സവത്തിനു ചെണ്ട മേളത്തിലുള്ള ശ്രീഹരിയുടെ കരവിരുതു നാട്ടുകാരെയും ഭക്തജനങ്ങളെയും കേള്‍പ്പിക്കാനുള്ള പരിശ്രമത്തിലാണ്.

ജന്മനാ കേള്‍വിയില്ലാത്ത ശ്രീഹരിക്കും കുടുംബത്തിനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കടപ്പാടുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍ തന്റെ കരവിരുതൊന്നു പ്രദര്‍ശിപ്പിക്കണമെന്നും ആഗ്രഹമുണ്ട്. അതിനു വ്യക്തമായ കാരണവുമുണ്ട്.

ഇപ്പോള്‍ ശ്രീഹരിക്കു പൂര്‍ണമായും കേള്‍ക്കാനാകും, ഭാഗീകമായി സംസാരശേഷിയും ലഭിച്ചു. ഉമ്മന്‍ചാണ്ടി പ്രത്യേകം താല്‍പര്യമെടുത്തു 2013ല്‍ കോഴിക്കോടു മെഡിക്കല്‍ കോളജില്‍ വച്ചു ശ്രവണ സംവിധാനമുള്ള ഉപകരണം (കോക്ലീയര്‍ ഇംപ്ലാന്റേഷന്‍) ചെവിയില്‍ പിടിപ്പിച്ചതു മുതലാണ് ശ്രീഹരി കേള്‍വിയുടെ ലോകത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sreehari will play in Chenda, Couples, News, Local-News, Entertainment, Lifestyle & Fashion, Parents, Kerala.