നടന്‍ സലീം കുമാര്‍ പങ്കെടുത്ത കോളജ് ആന്വല്‍ ഡേ പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളെല്ലാം സിഐഡി മൂസയുടെ തീം അനുകരിച്ച സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; കേരളത്തില്‍ അല്‍ ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ജനം ടിവിയുടെ വിവാദ വാര്‍ത്തയ്ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്

 


കൊച്ചി: (www.kvartha.com 30.12.2018) നടന്‍ സലീം കുമാര്‍ പങ്കെടുത്ത കോളജ് ആന്വല്‍ ഡേ പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളെല്ലാം കറുത്ത വസ്ത്രം ധരിച്ച് സിഐഡി മൂസയുടെ തീം അനുകരിച്ച സംഭവത്തെ വളച്ചൊടിച്ച് 'കേരളത്തില്‍ അല്‍ ഖ്വയ്ദ പിടിമുറുക്കുന്നു'വെന്ന വാര്‍ത്ത നല്‍കിയ ജനം ടിവിക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് അന്നത്തെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ സലീം കുമാര്‍ സത്യാവസ്ഥ തുറന്ന് പറഞ്ഞത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന പരിപാടി വിദ്യാര്‍ഥികളുടെ ആഘോഷം മാത്രമായിരുന്നെന്നും സിഐഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമില്‍ രൂപം കൊടുത്ത ആന്വല്‍ ഡേക്ക് അതേ രൂപത്തില്‍ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാര്‍ പറയുന്നു.

2018 മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷം അടിസ്ഥാനമാക്കിയാണ് അല്‍ ഖ്വയ്ദ സാന്നിധ്യമായി 'ജനം' ടിവി വാര്‍ത്ത നല്‍കിയത്. അതുതന്നെ ഇക്കഴിഞ്ഞ ക്രിസ്മസ് ദിവസം കോളജില്‍ നടന്ന സംഭവമായാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വാര്‍ത്ത തെറ്റാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോളജ് ആന്വല്‍ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ തീരുമാനിച്ചതും പരിപാടി സംഘടിപ്പിച്ചതും വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് അവരുടെ ആഗ്രഹത്തെയും താല്‍പര്യത്തെയും ഞങ്ങള്‍ ഹനിച്ചില്ല. കോളജ് അധിക്യതര്‍ പറയുന്നു.

നടന്‍ സലീം കുമാര്‍ പങ്കെടുത്ത കോളജ് ആന്വല്‍ ഡേ പ്രോഗ്രാമിന് വിദ്യാര്‍ത്ഥികളെല്ലാം സിഐഡി മൂസയുടെ തീം അനുകരിച്ച സംഭവത്തെ വളച്ചൊടിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; കേരളത്തില്‍ അല്‍ ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ജനം ടിവിയുടെ വിവാദ വാര്‍ത്തയ്ക്ക് മറുപടിയുമായി താരം തന്നെ രംഗത്ത്
സിഐഡി മൂസ എന്ന സിനിമയിലെ രംഗത്തിൽ നിന്ന് 

Keywords:  Kerala, Kochi, News, Actor, BJP, Fake, Controversy, Janam TV, Saleem Kumar replayed to Janam TV on controversial news 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia