» » » » » » » » » » » » » പരശ്ശിനിക്കടവ് പീഡനം; പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് പിതാവ്; നഗ്‌നവീഡിയോ കാട്ടി സഹോദരനെ ഭീഷണിപ്പെടുത്തി, കേസില്‍ ഇരുപതോളം പ്രതികള്‍, പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കണ്ണൂര്‍: (www.kvartha.com 05.12.2018) പരശ്ശിനിക്കടവില്‍ 16കാരിയെ ലോഡ്ജുമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ പിതാവ് പീഡനത്തിനിരയാക്കിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തുന്നു.

പറശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ 16കാരിയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടി മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കേസില്‍ 20 ഓളം പ്രതികളാണുള്ളത്. തളിപ്പറമ്പ്, ശ്രീകണ്ഠപുരം , കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ളവരാണ് പ്രതികള്‍. പോക്‌സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ ചേര്‍ന്ന് പരശ്ശിനിക്കടവിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Parassinikadavu molest case; Police begins probe, Kannur, News, Molestation, Crime, Criminal Case, Police, Custody, Complaint, Brother, Minor girls, Kerala.

അഞ്ജന എന്ന സ്ത്രീയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു ഒരു യുവാവാണ് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തുന്നത്. ലോഡ്ജ് ഉടമ പവിത്രന്‍, കുട്ടിയെ പീഡിപ്പിച്ച മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ഷംസുദ്ദീന്‍, ഷബീര്‍, നടുവില്‍ സ്വദേശി അയൂബ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലന്‍ കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ബുധനാഴ്ച ഉച്ചയോടെ ഉണ്ടാകും.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ശേഷം രണ്ടര മണിവരെ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ രാത്രി തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകര്‍പ്പ് പോലീസിന് ലഭിക്കുന്നതോടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് അറിയുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

തിങ്കളാഴ്ച രാത്രി സംഭവത്തില്‍ കേസെടുത്ത ഉടന്‍ തന്നെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെയും സ്‌ക്വാഡ് അംഗങ്ങളുടേയും സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രധാനപ്രതികളെ പിടികൂടിയിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പ്രതികളുടെ ഇന്നോവ കാറിനെ പിന്തുടര്‍ന്നാണ് പോലീസ് പറശിനിക്കടവ് പോളാരിസ് ഹോട്ടലിന് സമീപത്ത് വച്ച് പ്രതികളില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തത്.

നവംബര്‍ 26 ന് പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഒരു ഫോണ്‍കോളില്‍ നിന്നായിരുന്നു സംഭവത്തിന്റെ തുടക്കം. സഹോദരിയുടെ നഗ്‌നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പണവുമായി എത്താനും നിര്‍ദേശിച്ചിരുന്നു.

ഇത് പ്രകാരം 27 ന് രാത്രി ഷൊര്‍ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെ കാത്തുനിന്ന മൂന്നംഗസംഘം വീഡിയോ കാണിച്ചപ്പോള്‍ അവരോട് കയര്‍ത്ത ഇയാളെ ആറംഗസംഘം ഭീകരമായി മര്‍ദിച്ചശേഷം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.

നാട്ടിലെത്തിയ യുവാവ് സഹോദരിയോട് വിവരങ്ങള്‍ ചോദിക്കുകയും, തുടര്‍ന്ന് കണ്ണൂര്‍ വനിതാസെല്‍ സിഐക്ക് പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് തളിപ്പറമ്പ് പോലീസിന് റഫര്‍ ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parassinikadavu molest case; Police begins probe, Kannur, News, Molestation, Crime, Criminal Case, Police, Custody, Complaint, Brother, Minor girls, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal