» » » » » » » » » » » » മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്തു; വിവാഹ ഘോഷയാത്രയ്ക്കിടെ നവവരനെ പോലീസ് പൊക്കി

മുംബൈ: (www.kvartha.com 02.12.2018) മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍ നവവരനെയും സുഹൃത്തിനേയും പോലീസ് പൊക്കി. മുംബൈ സ്വദേശികളായ അജയ് സുനില്‍ ദോത്തി, അല്‍ത്താഫ് മിശ്രയ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച സുനില്‍ദോത്തിയുടെ വിവാഹ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്. പോലീസെത്തുമ്പോള്‍ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു അല്‍ത്താഫ്.

ബൈക്കിലെത്തിയ ഇരുവരും വഴിയരികിലൂടെ മകളോടൊപ്പം നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അമര്‍ മഹാല്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. 10000 രൂപ വിലവരുന്ന ഫോണ്‍ ആണ് മോഷണം പോയത്.

Mumbai groom who stole phone arrested in his wedding procession, Mumbai, News, Local-News, theft, Mobile, Arrested, Marriage, bike, CCTV, National

ബൈക്കിന്റെ നമ്പര്‍ പ്ലെയ്റ്റ് സെല്ലോടേപ്പ് ഉപയോഗിച്ച് മറച്ചിരുന്നു. ഫോണ്‍ മോഷണം പോയ വിവരം യുവതി അപ്പോള്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തിന്റെ സമീപത്തുള്ള സിസിടിവികളില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് സംഭവത്തിന് പിന്നില്‍ സുനില്‍ ദോത്തിയും അല്‍ത്താഫുമാണെന്ന് കണ്ടെത്തി. ഇവര്‍ മോഷ്ടിച്ച ഫോണ്‍ വിറ്റതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഇതോടെ പോലീസ് സുനില്‍ ദോത്തിയുടെ വീട്ടിലെത്തി വിവാഹ ആഘോഷങ്ങള്‍ക്കിടെ വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി തവണ ഇരുവരും ചേര്‍ന്ന് സമാനമായ രീതിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai groom who stole phone arrested in his wedding procession, Mumbai, News, Local-News, theft, Mobile, Arrested, Marriage, bike, CCTV, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal