'മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്'; പ്രധാനമന്ത്രിയുടെ ദേശാടന ധൂര്‍ത്തിനെ പരിഹസിച്ച് വിദേശ മാധ്യമങ്ങള്‍, ഇതുവരെ ചെലവഴിച്ചത് 2000 കോടിയിലേറെ

ലണ്ടന്‍: (www.kvartha.com 29.12.2018) പ്രധാനമന്ത്രിയുടെ ദേശാടന ധൂര്‍ത്തിനെ വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍. ലണ്ടന്‍ ആസ്ഥാനമായ ദി ടെലഗ്രാഫ് ആണ് 'മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്' എന്ന തസക്കെട്ടില്‍ മോദിയുടെ വിദേശ യാത്രകളെ പരിഹസിച്ച് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ മോദി നടത്തിയ വിദേശയാത്രകളുടെ വിശദമായ കണക്കും ചിലവഴിച്ച തുകയും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

നേരത്തെ തന്നെ മോദിയുടെ വിദേശ യാത്രകളുടേയും ധൂര്‍ത്തിന്റെയും കണക്കുകള്‍ പുറത്തുവന്നിരുന്നു. 84 രാജ്യങ്ങള്‍ സഞ്ചരിച്ച മോദി ഇതിനായി 2021 കോടി രൂപ ഖജനാവില്‍ നിന്ന് ചെലവഴിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ പുസ്തകവും സിനിമയും ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആക്‌സിഡന്റല്‍ ടൂറിസ്റ്റ് എന്ന തലക്കെട്ടോടു കൂടി മോദിയെ ശക്തമായി വിമര്‍ശിച്ച് പത്രം രംഗത്തെത്തിയത്.


Keywords: World, News, London, National, Narendra Modi, Prime Minister, ''Meet the accidental tourist''; Modi's foreign trip bill: Rs. 2021 Cr

Previous Post Next Post