Follow KVARTHA on Google news Follow Us!
ad

കൗമാര കലാപൂരത്തിന് വെള്ളിയാഴ്ച തുടക്കമായി

ജലോത്സവത്തിന്റെ നാടായ ആലപ്പുഴയില്‍ വെള്ളിയാഴ്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുAlappuzha, News, Local-News, Trending, Students, Education, State School Fest, Kerala,
ആലപ്പുഴ: (www.kvartha.com 07.12.2018) ജലോത്സവത്തിന്റെ നാടായ ആലപ്പുഴയില്‍ വെള്ളിയാഴ്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു കൊടിയുയര്‍ന്നു. സംസ്ഥാനത്തെ സ്‌കൂളുകളിലെ 10,000 കലാപ്രതിഭകളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്കാണ് ഇനി മൂന്നു നാള്‍ നെല്ലറയുട കവാടം വേദിയാകുക. കലാ സാംസ്‌കാരിക രംഗത്ത് നിറപ്പകിട്ടാര്‍ന്ന സംഭവനകള്‍ നല്‍കിയ കാലത്തിന്റെ യവനികയ്ക്കപ്പുറത്തായ മഹാരഥന്മാരുടെ പ്രശസ്തമായ കൃതികളുടെ പേരുനല്‍കിയ മുപ്പതു വേദികളിലാകും കൗമാര കലയുടെ സുന്ദര രാപകലുകള്‍ തീര്‍ക്കുക.

പതിനഞ്ചു വര്‍ഷത്തിനു ശേഷം ആലപ്പുഴയിലെത്തുന്ന കലാമഹോത്സവം അവിസ്മരണീയമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലായിരുന്നു സംഘാടക സമിതിയും ആലപ്പുഴയിലെ പൊതു സമൂഹവും.

Kerala state school festival begins, Alappuzha, News, Local-News, Trending, Students, Education, State School Fest, Kerala.

ഔദ്യോഗിക ഉദ്ഘാടന, സമാപന ചടങ്ങുകളും ഘോഷയാത്രയും ഉണ്ടാകില്ല. ഗവ.മോഡല്‍ ഗേള്‍സ് ഹൈ സ്‌കൂളിലെ സംഘാടക സമിതി ഓഫീസിനു മുന്നില്‍ വെള്ളിയാഴ്ച രാവിലെ 8.30നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി.

ഒന്‍പതുമണിക്ക് മത്സരങ്ങള്‍ ആരംഭിച്ചു. സാഹിത്യ, രചനാ മത്സരങ്ങളില്ല. ജില്ലകളില്‍ ഒന്നാം സ്ഥാനം നേടിയവരുടെ രചനകള്‍ മൂല്യനിര്‍ണയം നടത്തി സംസ്ഥാനതല വിജയിയെ പ്രഖ്യാപിക്കും. 188 ഇനങ്ങളി ലാണ് മത്സരം. ഓവറോള്‍ കിരീടമോ സ്വര്‍ണക്കപ്പോ ട്രോഫികളോ ഇല്ലാതെയാണ് ഇത്തവണ കൗമാര കലാപൂരം. ലിയോ തേര്‍ട്ടീന്‍ത് സ്‌കൂളിലെ 'ഉത്തരാസ്വയംവരം' ലജ്‌നത്തു സ്‌കൂളിലെ 'ആഇഷ' എന്നീ വേദികളില്‍ മാത്രമാണ് പന്തല്‍.

ബാക്കി 28 വേദികളും ഹാളുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കലോത്സവങ്ങള്‍ക്കു സ്ഥിരമായി പന്തലിടുന്ന സ്ഥാപനം സൗജന്യമായാണ് ലിയോ തേര്‍ട്ടീന്‍തില്‍ പന്തലൊരുക്കുന്നത്. ലജ്‌നത്തു സ്‌കൂളിലെ പന്തല്‍ മാനേജ്‌മെന്റിന്റെ ചുമതലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ അധ്യാപക സംഘടനകള്‍ ഭക്ഷണത്തിന്റെയും രജിസ്‌ട്രേഷന്റെയും താമസത്തിന്റെയും മറ്റും മുഖ്യചുമതല ഏറ്റെടുത്ത് നടത്തുന്നു. സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.

പുന്നപ്ര അംബേദ്കര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ സ്വാഗത ഗാനം ആലപിക്കും. ഭക്ഷണത്തിനു അമ്പലപ്പുഴ പാല്‍പ്പായസം അടക്കമുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. പ്രശസ്ത പാചക വിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരി സൗജന്യമായാണ് ഭക്ഷണം പാകം ചെയ്തു നല്‍കുന്നത്. കലോ ത്സവത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേള 'ദിശ'യ്ക്ക് കഴിഞ്ഞദിവസം എസ് ഡി വി സ്‌കൂള്‍ മൈതാനത്ത് തുടക്കമായി.

Keywords: Kerala state school festival begins, Alappuzha, News, Local-News, Trending, Students, Education, State School Fest, Kerala.