ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ കൊല്ലപ്പെട്ടാല്‍ മാത്രമേ നീതി നടപ്പിലാകൂ; മുന്‍പും രണ്ട് തവണ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു: സുബോധ് കുമാറിന്റെ ഭാര്യ

 


ബുലന്ദ് ഷഹര്‍: (www.kvartha.com 05-12-2018) കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന് നീതി ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. സത്യസന്ധമായി കൃത്യനിര്‍വ്വഹണം നടത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തിരുന്നു. ഇതാദ്യമായല്ല, അദ്ദേഹം തനിക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങളെ ധീരമായി നേരിട്ടിട്ടുള്ളത്. മുന്‍പ് രണ്ട് തവണ അദ്ദേഹത്തിനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ആരില്‍ നിന്നും അദ്ദേഹത്തിന് നീതി ലഭിക്കുന്നില്ല. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ കൊല്ലപ്പെട്ടാല്‍ മാത്രമേ നീതി നടപ്പിലാകൂവെന്നും സുബോധ് കുമാറിന്റെ ഭാര്യ സുനിത പറഞ്ഞു.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ കൊല്ലപ്പെട്ടാല്‍ മാത്രമേ നീതി നടപ്പിലാകൂ; മുന്‍പും രണ്ട് തവണ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു: സുബോധ് കുമാറിന്റെ ഭാര്യ

 ഗോഹത്യയ്‌ക്കെതിരെ നടന്ന പ്രതിഷേധ പ്രകടനത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സുബോധ് കുമാര്‍ കൊല്ലപ്പെടുകയായിരുന്നു. യുപിയിലെ ഗുണ്ടകള്‍ ഉപയോഗിക്കുന്ന തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് സുബോധ് കുമാര്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. സുബോധ് കുമാറിന്റെ സര്‍വീസ് റിവോള്‍വര്‍ അക്രമത്തിനിടയില്‍ കാണാതെ പോയിരുന്നു.

സുബോധ് കുമാറിന്റെ കുടുംബത്തിന് യോഗി സര്‍ക്കാര്‍ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സുബോധ് കുമാറിന്റെ തലയ്ക്കാണ് വെടിയേറ്റത്. 2015ല്‍ നടന്ന ദാദ്രി അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ചത് സുബോധ് കുമാര്‍ ആയിരുന്നു. അഖ്‌ലാഖ് വീട്ടില്‍ സൂക്ഷിച്ചിരുന്നത് പശുവിറച്ചിയല്ല, മറിച്ച് ആട്ടിറച്ചിയായിരുന്നുവെന്ന് സുബോധ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: BULANDSHAHR (UTTAR PRADESH): The wife of police officer Subodh Kumar Singh who was killed on Monday by a mob that went on rampage over cow slaughter in Uttar Pradesh's Bulandshahr said that her husband is being denied justice.

Keywords: National, Bulandshahr Riot, Subodh Kumar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia