» » » » » » » » » » കവിതാ വിവാദത്തില്‍ ഒടുവില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് ദീപാ നിശാന്ത്; ശ്രീ ചിത്രന്‍ തന്നെ വഞ്ചിച്ചു, തനിക്ക് കവിത കൈമാറിയത് സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച്

തൃശൂര്‍: (www.kvartha.com 05.12.2018) കവിതാ വിവാദത്തില്‍ ഒടുവില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറഞ്ഞ് എഴുത്തുകാരിയും തൃശൂര്‍ കേരള വര്‍മ കോളജിലെ അധ്യാപികയുമായ ദീപാ നിശാന്ത്. യുവകവി എസ്.കലേഷിന്റെ കവിത തന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ശ്രീചിത്രന്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണെന്ന് തുറന്നുപറഞ്ഞ അവര്‍ സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് ശ്രീചിത്രന്‍ തനിക്ക് കവിത കൈമാറിയതെന്നും അറിയിച്ചു.

അധ്യാപിക, എഴുത്തുകാരി എന്നീ നിലകളില്‍ പുലര്‍ത്തേണ്ട ജാഗ്രത കാട്ടാന്‍ തനിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നതായും ദീപാ നിശാന്ത് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

 Finally Deepa Nisanth apologises to poet Kalesh for publishing his poem in her name, Thrissur, News, Trending, Writer, Teacher, Channel, Allegation, Kerala.

കവിത മോഷ്ടിച്ചുവെന്ന വിവാദമുണ്ടായപ്പോള്‍ കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് ശ്രീചിത്രന്‍ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മനുഷ്യന്‍ എത്രത്തോളം കള്ളം പറയുമെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയില്‍ അറിയപ്പെടാനല്ല താന്‍ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്.

ഇക്കാര്യത്തില്‍ എല്ലാവരോടും മാപ്പ് പറയുന്നതായും ദീപ കൂട്ടിച്ചേര്‍ത്തു. അതേസമയം, തന്റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കോ പരസ്യ പ്രതികരണങ്ങള്‍ക്കോ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Finally Deepa Nisanth apologises to poet Kalesh for publishing his poem in her name, Thrissur, News, Trending, Writer, Teacher, Channel, Allegation, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal