ന്യൂനപക്ഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനൊപ്പം; തെലങ്കാനയിലേത് ധാര്‍ഷ്ട്യമുള്ള മുഖ്യമന്ത്രി; ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അസ്ഹറുദ്ദീന്‍

ന്യൂനപക്ഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനൊപ്പം; തെലങ്കാനയിലേത് ധാര്‍ഷ്ട്യമുള്ള മുഖ്യമന്ത്രി; ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അസ്ഹറുദ്ദീന്‍

ഹൈദരാബാദ്: (www.kvartha.com 02.12.2018) ന്യൂനപക്ഷം എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനൊപ്പമാണെന്നും തെലങ്കാനയിലും അക്കാര്യത്തില്‍ മാറ്റമൊന്നുമുണ്ടായിരിക്കില്ലെന്നും ടിപിസിസി വര്‍ക്കിങ് പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലത്തില്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് മേഖലയിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ എഐഎംഐഎം പാര്‍ട്ടിക്കുള്ള സ്വാധീനം കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നില്ലെന്നു പറഞ്ഞ അസ്ഹറുദ്ദീന്‍ ജനങ്ങളുടെ ചോദ്യങ്ങളെ ധാര്‍ഷ്ട്യത്തോടെ നേരിടുന്ന മുഖ്യമന്ത്രിയാണു തെലങ്കാനയിലേതെന്ന് കുറ്റപ്പെടുത്തി. തെലങ്കാനയില്‍ ടിആര്‍സ് വാഗ്ദാനം പാലിക്കാത്തതിനെ ജനം ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ജനങ്ങളോട് ആജ്ഞാപിക്കുന്നു. അതൊരു മുഖ്യമന്ത്രിക്കു ചേര്‍ന്ന രീതിയല്ല. ജനങ്ങളെ നിശബ്ദരാക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അസ്ഹര്‍ കുറ്റപ്പെടുത്തി.

Ex-Cricket Captain Azharuddin Named Telangana Congress Working President, Hyderabad, News, Politics, Congress, Lok Sabha, Election, Sports, Cricket, National

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സെക്കന്ദരാബാദില്‍നിന്നു മത്സരിക്കുമെന്ന് പറഞ്ഞ അദ്ദേഹം തെലങ്കാനയില്‍ പാര്‍ട്ടി തന്നെ വലിയ ഉത്തരവാദിത്തമാണ് ഏല്‍പിച്ചിരിക്കുന്നതെന്നും അറിയിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും അവരുടേതായ അജണ്ടകളുണ്ട്. എന്നാല്‍ തന്റെ ലക്ഷ്യം കോണ്‍ഗ്രസിനു വേണ്ടി പരമാവധി പ്രവര്‍ത്തിക്കുകയെന്നതാണ്. മറ്റുള്ളവര്‍ ചെയ്യുന്നതു ശ്രദ്ധിക്കാറില്ല. ന്യൂനപക്ഷ വിഭാഗക്കാരോടു കോണ്‍ഗ്രസിനു പറയാനുള്ളത് തന്നിലൂടെ പറയുമെന്നും അസ്ഹര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex-Cricket Captain Azharuddin Named Telangana Congress Working President, Hyderabad, News, Politics, Congress, Lok Sabha, Election, Sports, Cricket, National.
ad