കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 കുട്ടികള്‍ മരിച്ചു; ഒമ്പതുപേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: (www.kvartha.com 29.12.2018) കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. അപകടത്തില്‍ ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. വഫ്‌റ കാര്‍ഷിക മേഖലയിലേക്കുള്ള റോഡില്‍ കഴിഞ്ഞദിവസമാണ് അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.

മരിച്ചവരും പരിക്കേറ്റവരും ഒരേ കുടുംബത്തിലുള്ളവരാണ്. സ്വദേശികളുടെ വാഹനം വെള്ളം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ട് കുട്ടികള്‍ മരിച്ചത്. അഗ്‌നിശമന ഉദ്യോഗസ്ഥരും മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗവുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Keywords: Kuwait, World, Gulf, News, Accident, Dead, Accident in Kuwait; 2 children dead 

Previous Post Next Post