30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു

 


ഷാര്‍ജ: (www.kvartha.com 31.12.2018) 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി, എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രാജന്‍ പിള്ള(55)യാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസുമായി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

ഞായറാഴ്ചയാണ് അപകടം നടന്നത്. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് അപകടം. 30 വര്‍ഷമായി ഷാര്‍ജ പോലീസില്‍ ജോലി ചെയ്തു വരികയായിരുന്നു രാജന്‍ പിള്ള. അപകടത്തില്‍ രാജന്‍ പിള്ളയുടെ ഏകമകനും അനുജനും പരിക്കേറ്റു.

 30 വര്‍ഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ പ്രവാസി യാത്രാ മധ്യേ വാഹനാപകടത്തില്‍ മരിച്ചു

രാജന്‍ പിള്ളയെ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് കൂട്ടാന്‍ വന്ന ഏക മകന്‍ അമല്‍(20) ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. രാജന്‍പിള്ളയുടെ അനുജന്‍ ആദിനാട് സ്വദേശി ജയകുമാറിനും പരിക്കുണ്ട്. പരേതനായ കരുണാകരന്‍ പിള്ളയാണ് രാജന്‍ പിള്ളയുടെ പിതാവ്. മാതാവ്: രത്‌നമ്മ. ഭാര്യ: വിജയശ്രീ.

ഷാ​ർ​ജ​യി​ൽ​ ​നി​ന്ന് ​ഞാ​യ​റാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​യ​ ​രാ​ജ​ൻ​പി​ള്ള​യെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ട് ​വ​രു​മ്പോ​ൾ​ ​രാ​വി​ലെ​ ആറുമണിയോടെ

കൊ​ല്ലം​ ​-​ ​തേ​നി​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ഭ​ര​ണി​ക്കാ​വ് ​പു​ന്ന​മൂ​ടി​ന് ​സ​മീ​പം​ ​കോ​ട്ട​വാ​തു​ക്ക​ൽ​ ​ജം​ഗ്ഷ​നി​ലെ​ ​വ​ള​വി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ജ​യ​കു​മാ​റാ​ണ് ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​കോ​ട്ട​വാ​തു​ക്ക​ൽ​ ​ജം​ഗ്ഷ​നി​ൽ​ ​വ​ച്ച് ​മു​ന്നി​ൽ​ ​പോ​യ​ ​ബ​സി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​എ​തി​രെ​ ​വ​ന്ന​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​ ​കാ​റി​ന്റെ​ ​മു​ൻ​ഭാ​ഗ​ത്തി​രു​ന്ന​ ​രാ​ജ​ൻ​പി​ള്ള​യെ​ ​പു​റ​ത്തെ​ടു​ക്കാ​ൻ​ ​ഓ​ടി​ക്കൂ​ടി​യ​ ​നാ​ട്ടു​കാ​ർ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​പി​ന്നീ​ട് ​ശാ​സ്താം​കോ​ട്ട​യി​ൽ​ ​നി​ന്ന് ​അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​ ​കാ​ർ​ ​വെ​ട്ടി​പ്പൊ​ളി​ച്ച് ഭ​ര​ണി​ക്കാ​വി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെങ്കിലും​ ​മ​രി​ച്ചു.​ ​​ശാ​സ്താം​കോ​ട്ട​ പോ​ലീ​സ് ​കേ​സെ​ടു​ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NRI Malayali died in accident while returning home, Sharjah, News, Accidental Death, Hospital, Treatment, Gulf, World, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia