പ്രളയം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരുടെ യോഗം; എത്തിയത് 30ല്‍ 12 എംപിമാര്‍ മാത്രം

പ്രളയം ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എംപിമാരുടെ യോഗം; എത്തിയത് 30ല്‍ 12 എംപിമാര്‍ മാത്രം

തിരുവനന്തപുരം: (www.kvartha.com 02.12.2018) കേന്ദ്രത്തില്‍ നിന്ന് പ്രളയ സഹായം നേടിയെടുക്കാന്‍ പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ച എം.പിമാരുടെ യോഗത്തില്‍ പങ്കെടുത്തത് വെറും പന്ത്രണ്ടുപേര്‍. മുഖ്യമന്ത്രി പിണറായി തിരുവനന്തപുരത്ത് എംപിമാരുടെ യോഗം വിളിച്ചത്. ലോക്‌സഭയില്‍ ഇരുപതും രാജ്യസഭയില്‍ പന്ത്രണ്ടും ഉള്‍പ്പെടെ 32 എം.പിമാരാണ് സംസ്ഥാനത്തിനുള്ളത്. അതില്‍ നിലവില്‍ 30 പേര്‍ സ്ഥാനത്തിരിക്കുമ്പോഴാണ് യോഗത്തില്‍ ഇത്രയും ശുഷ്‌കമായ പങ്കാളിത്തം.

മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസംഭാംഗമായ വി മുരളീധരന്‍ എത്തി പിന്തുണ അറിയിച്ചപ്പോള്‍ തലസ്ഥാനത്തെ രണ്ട് എം.പിമാരും എത്തിയില്ല. പ്രളയമേഖലകളിലെ എംപിമാരില്‍ പലരും എത്തിയില്ല. അതേസമയം എംപിമാരുടെ പങ്കാളിത്തം കുറഞ്ഞതിനെ കുറിച്ച് ചര്‍ച്ചയില്‍ പരാമര്‍ശങ്ങളൊന്നും ഉണ്ടായതുമില്ല.


യോഗത്തില്‍ പങ്കെടുക്കാത്ത ലോക്‌സഭാംഗങ്ങള്‍

ശശി തരൂര്‍, എ സമ്പത്ത്, എന്‍ കെ പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, കെ സി വേണുഗോപാല്‍, പ്രൊഫ. കെ വി തോമസ്, ഇന്നസെന്റ്, സി എന്‍ ജയദേവന്‍, പി കെ ബിജു, പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍

പങ്കെടുക്കാത്ത രാജ്യസഭാംഗങ്ങള്‍

എകെ ആന്റണി, എളമരം കരിം, ജോസ് കെ.മാണി, വയലാര്‍ രവി, സുരേഷ്ഗോപി, റിച്ചാര്‍ഡ്ഹേ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Thiruvananthapuram, MPs, Meeting, Trending, Kerala flood, 18 MP's Not Attended in meeting on Kerala flood . 
ad